പതിവ് തലവേദനയും തലകറക്കവും അവഗണിക്കേണ്ട; ഒരുപക്ഷേ ബ്രെയിൻ ട്യൂമറിന്‍റെ ലക്ഷണങ്ങളാകാം

ഛർദ്ദി, തലകറക്കം, ബോധക്ഷയം, ക്ഷീണം എന്നിവയാണ് ബ്രെയിൻ ട്യൂമറിന്റെ പ്രാരംഭ ലക്ഷണങ്ങള്‍

Update: 2023-06-09 12:14 GMT
Advertising

ഭൂരിഭാഗം ആളുകളിലും കാണപ്പെടുന്ന ഒരു പ്രശ്നമാണ് തലവേദന. എന്നാൽ തലവേദന നിങ്ങളെ സ്ഥിരമായി ബുദ്ധിമുട്ടിക്കുന്നണ്ടെങ്കിൽ ഒരൽപ്പം സൂക്ഷിക്കേണ്ടതുണ്ട്. തലവേദന വിട്ടുമാറാതെ നീണ്ടുനിൽക്കുകയാണെങ്കിൽ ഇത് ബ്രെയിൻ ട്യൂമർ പോലുള്ള ഗുരുതരമായ പ്രശ്നങ്ങളുടെ സൂചനയാകാം. അപൂർവ്വമായാണെങ്കിലും തലവേദന ബ്രെയിൽ ട്യൂമറിന്‍റെ ലക്ഷണമാണ്. തലയിലെ അസാധാരണമായ കോശങ്ങുടെ വളർച്ചയാണ് ബ്രെയിൻ ട്യൂമർ അഥവാ മുഴ എന്ന് അറിയപ്പെടുന്നത്. എന്നാൽ എല്ലാ മുഴയും ട്യൂമർ അല്ല.

തലവേദന ബ്രെയിൻ ട്യൂമറിന്റെ ലക്ഷണമാകാനുള്ള സാധ്യത വിരളമാണെന്ന് ന്യൂറോ സർജന്മാർ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും തലവേദന പതിവായി മാറിയാലുണ്ടാകുന്ന ഗുരുതരമായ പ്രശ്നങ്ങൾ ഒഴിവാക്കാനായി ഡോക്ടറെ കാണേണ്ടതുണ്ട്. ഡോ.വിശ്വനാഥ് കുൽക്കർണിയുടെ അഭിപ്രായത്തിൽ തലവേദനക്ക് ആധാരമായ കാരണങ്ങൾ മനസിലാക്കാൻ കൃത്യമായ രോഗനിർണയവും ഫലപ്രദമായ ചികിത്സയും അത്യാവശ്യമാണ്.

 തലകറക്കം, തൽക്ഷണം ബോധം നഷ്ടപ്പെടൽ, ബോധക്ഷയം, ക്ഷീണം എന്നിവയാണ് ബ്രെയിൻ ട്യൂമറിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. സാധാരണയായി ഒരു മൈഗ്രെയ്ൻ തലവേദനയും മറ്റും വലിയ വേദനയോടെ അധിക സമയം നീണ്ടു നിൽക്കുന്നവയാണ്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി വേദനയുടെ വ്യാപ്തി കൂടുകയോ തലയുടെ ഒരു ഭാഗത്ത് മാത്രം സ്ഥിരമായി വേദന അനുഭവപ്പെടുകയോ ചെയ്താൽ ഇത് ട്യൂമറിന്‍റെ ലക്ഷണമാകാൻ സാധ്യതയുണ്ട്. കൂടാതെ തലവേദന നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുകയോ അതിരാവിലെ ഛർദ്ദിക്ക് കാരണമാവുകയോ ചെയ്താൽ, അത് ട്യൂമറിന്‍റെ ലക്ഷണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്യൂമറിന്റെ വലുപ്പം, സ്ഥലം, സ്വഭാവം, അത് മറ്റു ശരീരഭാഗങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ലക്ഷണങ്ങളും വ്യത്യാസപ്പെട്ടിരിക്കും.

തലയോട്ടികത്ത് തലച്ചോറിനെ ഉള്‍ക്കൊള്ളാനുള്ള സ്ഥലം മാത്രമേ ഉള്ളു. മുഴ വലുതാകുന്നതിനുസരിച്ച് സ്വാഭവികമായും അസഹ്യമായ തലവേദനയും അസ്വസ്ഥതയും അനുഭവപ്പെടും. മിക്കപ്പോഴും ഉറങ്ങുമ്പോഴായിരിക്കും ഇത്തരത്തിൽ വേദന അനുഭവപ്പെടുക.

കുട്ടികളിൽ തലവേദന ഉണ്ടാകുന്നത് താരതമ്യേന അപൂർവമാണ്, ഒരു കുട്ടിക്ക് സ്ഥിരമായ തലവേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ രക്ഷിതാക്കൾ ഒരു ആരോഗ്യ വിദഗ്ധനെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ കുറഞ്ഞ ഹൃദയമിടിപ്പ്, ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ അസാധാരണമായ പൾസ് എന്നിവ പോലുള്ള അസാധാരണമായ ശാരീരിക പ്രവർത്തനങ്ങള്‍ കണ്ടെത്തിയാൽ ഇവയെ ഗൗരവമായി കാണണം.

ലക്ഷണങ്ങള്‍

1. രാവിലെയുണ്ടാകുന്ന മനംപുരട്ടൽ അല്ലെങ്കിൽ ഛർദി

2. മങ്ങിയ കാഴ്ച അല്ലെങ്കിൽ രണ്ടായി കാണുന്നത്

3. അസ്പഷ്ടമായ സംസാരം

4. കേള്‍വി ശക്തിയിലെ കുറവ്


Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News