രാവിലെ എഴുന്നേറ്റ ഉടനെ കിടക്ക വിരിക്കുന്ന ശീലമുണ്ടോ?; എങ്കിൽ ശ്രദ്ധിക്കുക!

രാത്രി ഉറങ്ങുമ്പോൾ നമ്മുടെ ശരീരത്തിൽ നിന്നുള്ള വിയർപ്പും ഈർപ്പവും ബെഡ് ഷീറ്റിലും കിടക്കയിലും തങ്ങിനിൽക്കും

Update: 2026-04-13 09:58 GMT

രാവിലെ എഴുന്നേറ്റയുടൻ ബെഡ് ഷീറ്റുകള്‍ ശരിയായി വിരിച്ചിടുന്നത് നല്ല ശീലമായിട്ടാണ് നമ്മളിൽ പലരും കരുതുന്നത്.എന്നാൽ, നമ്മൾ ഏറെ ഗുണകരമെന്ന് കരുതുന്ന ഈ ശീലം യഥാർത്ഥത്തിൽ നിങ്ങളുടെ ആരോഗ്യത്തിന് ദോഷകരമാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഈ ശീലം നിങ്ങളുടെ 'സ്ലീപ്പ് ഹൈജീനെ' ദോഷകരമായി ബാധിക്കുമെന്ന് ശ്വാസകോശ-നിദ്ര വിദഗ്ധനായ ഡോ. അക്ഷയ് ബുധരാജ പറയുന്നു.

ഉറങ്ങി ഉണരുമ്പോൾ കിടക്കവിരിയെല്ലാം ചുളുങ്ങിയിട്ടുണ്ടാകും. അതുകൊണ്ടാണ് എഴുന്നേറ്റ ഉടനെ അത് വൃത്തിയാക്കാനായി നാം ശ്രമിക്കുന്നത്.എന്നാല്‍ രാത്രിയില്‍ നിങ്ങളുടെ ശരീരം ചൂട്, വിയർപ്പ്, ഈർപ്പം എന്നിവ ഷീറ്റുകളിലേക്കും മെത്തയിലേക്കും പുറത്തുവിടുന്നുണ്ട്. ശരീരത്തില്‍ നിന്ന് പുറന്തള്ളുന്ന ചൂടും വിയര്‍പ്പുമെല്ലാം ബെഡിനുള്ളില്‍ ഈര്‍പ്പം നിലനിര്‍ത്തും. എഴുന്നേറ്റ ഉടൻ ബെഡ് വിരിക്കുമ്പോൾ ഈ ഈർപ്പം പുറത്തുപോകാതെ അതിനുള്ളിൽ തന്നെ കുടുങ്ങിക്കിടക്കുകയും ചെയ്യും. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തത്ര സൂക്ഷ്മമായ ജീവികളായ ഡസ്റ്റ് മൈറ്റുകൾ വളരാനും ഇതു കാരണമാകും. ഇത് അലർജി, ശ്വാസതടസ്സം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യാം. 

Advertising
Advertising

കിടക്കയെ 'ശ്വസിക്കാൻ' അനുവദിക്കുക

ഉണരുമ്പോൾ തന്നെ കിടക്കയിൽ നിന്ന് വിരികൾ നേരെയാക്കുന്നതിന് പകരം, കിടക്കയിൽ വായുസഞ്ചാരം അനുവദിക്കാൻ വിദഗ്ദ്ധർ ശിപാർശ ചെയ്യുന്നു. ബെഡ് ഷീറ്റ് മാറ്റിവെച്ച് ജനലുകൾ തുറന്നിടുന്നത് സൂര്യപ്രകാശവും ശുദ്ധവായുവും മെത്തയിൽ എത്താൻ സഹായിക്കും. ഇത് പ്രകൃതിദത്തമായ രീതിയിൽ ബാക്ടീരിയകളെയും അണുക്കളെയും നശിപ്പിക്കാൻ സഹായിക്കുന്നു.

കൂടാതെ  രാവിലെ എഴുന്നേറ്റാൽ ഉടൻ ബെഡ് ഷീറ്റ് വലിച്ച് വിരിക്കാതെ അത് ഒരു വശത്തേക്ക് മാറ്റിയിടുക. മുറിയിലെ ജനലുകൾ തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കുക. രാവിലെ എഴുന്നേറ്റ്  ഏകദേശം 30 മിനിറ്റ് കഴിഞ്ഞതിന് ശേഷം മാത്രം ബെഡ് വിരിക്കുക.

ഡസ്റ്റ് മൈറ്റുകൾ എന്ന വില്ലൻ

വീടിനുള്ളിലെ മിക്ക സാഹചര്യങ്ങളിലും ഡസ്റ്റ് മൈറ്റുകൾ സ്വാഭാവികമായി ഉണ്ടാകാറുണ്ട്. എന്നാൽ ഈർപ്പവും ചൂടും വർധിക്കുന്നത് ഇവയുടെ എണ്ണം പെരുകാൻ കാരണമാകുമെന്ന് ഡോ. ബുധരാജ വിശദീകരിക്കുന്നു. ഉണർന്നാലുടൻ ബെഡ് വിരിക്കുമ്പോൾ, അവയ്ക്ക് വളരാൻ ആവശ്യമായ അന്തരീക്ഷം നിങ്ങൾ ഒരുക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്യുന്നത്.

അലർജി ഉള്ളവരിലോ സെൻസിറ്റീവ് ചര്‍മ്മമുള്ളവരിലോ  തുമ്മൽ, മൂക്കടപ്പ്, ചർമ്മത്തിലെ ചൊറിച്ചിൽ എന്നിവ ഇത് വർധിപ്പിക്കും. അതുകൊണ്ട്  കിടക്കയിലെ ഈർപ്പം പൂർണ്ണമായും മാറാൻ 20-30 മിനിറ്റ് കാത്തിക്കാം. ഈർപ്പം മാറിയെന്ന് ഉറപ്പാക്കിയ ശേഷം മാത്രം ബെഡ് അടുക്കി വിരിക്കാം.കൂടാതെ, ആഴ്ചയിലൊരിക്കൽ ബെഡ് ഷീറ്റുകൾ അലക്കി വൃത്തിയാക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം വർധിപ്പിക്കാൻ സഹായിക്കുമെന്നും ഡോ. ബുധരാജ പറയുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - ഹെൽത്ത് ഡെസ്ക്

contributor

Similar News