ഒറ്റക്കാലിൽ 10 സെക്കൻഡ് നിൽക്കൂ... നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ഈ ടെസ്റ്റ് പറയും

പ്രായമായവരിൽ ശാരീരികക്ഷമത പരിശോധിക്കാൻ ഈ ടെസ്റ്റ് ചെയ്യാം

Update: 2026-10-10 11:42 GMT

ഒരു കാലിൽ 10 സെക്കൻഡ് നേരം നിൽക്കുന്നതിലൂടെ നിങ്ങളുടെ ആരോ​ഗ്യത്തെക്കുറിച്ച് അറിയാൻ സാധിക്കുമെന്ന് പറ‍ഞ്ഞാൽ വിശ്വസിക്കുമോ? എങ്കിൽ വിശ്വസിച്ചേ മതിയാകൂ. ഒറ്റക്കാലിൽ നിൽക്കുന്നത് ലളിതമാണെന്ന് തോന്നാമെങ്കിലും ഈ ഒരു സിമ്പിൾ ടെസ്റ്റിലൂടെ നിങ്ങളുടെ ശരീരത്തിൻ്റെ ബാലൻസിനെയും ആരോഗ്യത്തെയും കുറിച്ച് പല കാര്യങ്ങളും മനസിലാക്കാൻ സാധിക്കും.

പ്രധാനമായും പ്രായമായവരിൽ ശാരീരികക്ഷമത പരിശോധിക്കാനുള്ള പ്രധാന മാർ​ഗമായി ഈ ടെസ്റ്റ് ചെയ്യാവുന്നതാണ്. പ്രായമാകുമ്പോൾ നമ്മുടെ പേശികൾ, സന്ധികൾ, കാഴ്ചശക്തി, നാഡീവ്യൂഹം എന്നിവയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ബാലൻസിനെ ബാധിക്കാറുണ്ട്. ഇതിനാലാണ് ഈ ടെസ്റ്റ് പ്രധാനമാകുന്നത്. ഇങ്ങനെ ഒറ്റക്കാലിൽ അനങ്ങാതെ ചിലർക്ക് നിൽക്കാൻ സാധിക്കുമെങ്കിലും മറ്റുചിലർക്ക് ഏതാനും സെക്കൻഡുകൾ പോലും നിൽക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. ഇതുവഴി വീഴാനും പോയേക്കാം.

Advertising
Advertising

ഈ സിമ്പിൾ ടെസ്റ്റ് മുഴുവനാക്കാൻ കഴിയാതെ വരുകയാണെങ്കിൽ നിങ്ങൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നല്ല അർഥം. ശാരീരിക ബലം, ചലനശേഷി, നിലവിലുള്ള ആരോഗ്യപ്രശ്നങ്ങൾ എന്നിവയെ ആശ്രയിച്ചാണ് നമ്മുടെ ശരീരത്തിന്റെ ബാലൻസ് നിൽക്കുന്നത്. അതിനാൽ ഈ ടെസ്റ്റ് ചെയ്യുന്നതിലൂടെ എപ്പോൾ മുതലാണ് ബാലൻസ് ചെയ്യാൻ ബുദ്ധിമുട്ട് തോന്നുന്നതെന്നും എപ്പോൾ മുതൽ ശ്രദ്ധിക്കണം എന്നതും മനസിലാക്കാം. ‌‌

കാരണം ഒരു കാലിൽ നിൽക്കാൻ നിങ്ങളുടെ ശരീരം ഒരേസമയം നിരവധി സംവിധാനങ്ങളെ ഏകോപിപ്പിക്കേണ്ടതുണ്ട്. ശരീരഭാരം താങ്ങാൻ പേശികൾ തയ്യാറാകണം, സന്ധികൾ സ്ഥിരതയോടെ നിലനിൽക്കണം, ഒപ്പം നിങ്ങളെ നേരെ നിൽക്കാൻ സഹായിക്കുന്നതിനായി നിങ്ങളുടെ കണ്ണുകളിൽ നിന്നും ചെവിയിൽ നിന്നും തലച്ചോറിലേക്ക് സന്ദേശം കൈമാറേണ്ടതുണ്ട്. അതായത്, ഒറ്റക്കാലിൽ നിൽക്കാൻ കാല് മാത്രം വിചാരിച്ചാൽ ന‌ടക്കില്ലെന്നർഥം. വീഴ്ചയ്ക്കുള്ള സാധ്യത, തലച്ചോറും ശരീരവും തമ്മിലുള്ള ഏകോപനം, പേശികളുടെ ബലത്തിലെ മാറ്റങ്ങൾ എന്നിവ ഈ ടെസ്റ്റിലൂടെ തിരിച്ചറിയാം. പേശികൾ, കണ്ണുകൾ, കാലുകൾ, സന്ധികൾ എന്നിവ ആരോ​ഗ്യത്തോ‌ടെയാണെന്ന് മനസ്സിലാക്കാൻ ഈ സിമ്പിൾ ടെസ്റ്റ് ട്രൈ ചെയ്തു നോക്കൂ... 

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - ഹെൽത്ത് ഡെസ്ക്

contributor

Similar News