കരളിനെ കാക്കാൻ കട്ടൻ കാപ്പി സഹായിക്കുമോ? അറിയാം...

ആരോഗ്യകരമായ ജീവിതശൈലിക്കൊപ്പം ബ്ലാക്ക് കോഫി കൂടി ഉൾപ്പെടുത്തിയാൽ ഫാറ്റി ലിവറിനെ പ്രതിരോധിക്കാം

Update: 2026-10-11 15:42 GMT

നമ്മളിൽ പലരും ചായപ്രേമികളാണ്. ദിവസവും മൂന്നോ അ​ധിലധികമോ ​ഗ്ലാസ് ചായകുടിക്കുന്നവരാവും പലരും. സമയത്തിന് ചായ കിട്ടിയില്ലെങ്കിൽ മനസിനും ശരീരത്തിനും ഒരു അസ്വസ്ഥതയും തോന്നുന്നവരുണ്ട്. എന്നാൽ ദിവസവും കുടിക്കുന്ന ഈ ചായയ്ക്ക് നമ്മുടെ ആന്തരിക അവയവങ്ങളെ സംരക്ഷിക്കാനും, പ്രത്യേകിച്ച് ഫാറ്റി ലിവർ പോലെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ തടയാൻ സാധിക്കുമെന്ന് നിങ്ങൾക്കറിയാമോ?

എന്നാൽ, ഫാറ്റി ലിവർ സാധ്യത കുറയ്ക്കാനും കരൾ രോഗങ്ങളുടെ വേഗത കുറയ്ക്കാനും ബ്ലാക്ക് കോഫി കുടിക്കുന്നത് വഴി സാധിക്കുമെന്ന് വ്യക്തമാക്കുകയാണ് മുംബൈയിലെ സൈഫി ഹോസ്പിറ്റലിലെ ഹെപ്പറ്റോളജിസ്റ്റും ലിവർ ട്രാൻസ്പ്ലാന്റ് ഫിസിഷ്യനുമായ ഡോ. ചേതൻ കലാൽ.

Advertising
Advertising

കാപ്പി എങ്ങനെയാണ് സഹായിക്കുന്നത്?

ആരോഗ്യകരമായ ജീവിതശൈലിക്കൊപ്പം ബ്ലാക്ക് കോഫി കൂടി ഉൾപ്പെടുത്തിയാൽ ഫാറ്റി ലിവർ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കും. കാപ്പിക്കുള്ളിലെ സ്വാഭാവിക ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്. കാപ്പിയിൽ അടങ്ങിയിരിക്കുന്ന ക്ലോറോജെനിക് ആസിഡ്, കഫീൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾക്ക് ആന്റി-ഇൻഫ്ലമേറ്ററി (വീക്കം തടയുന്ന) ഗുണങ്ങളുണ്ട്. ഇത് കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ശരീരത്തിന്റെ മെറ്റബോളിക് പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് ഡോക്ടർ പറയുന്നത്. ശരീരത്തിലെ എല്ലാ മെറ്റബോളിക് പ്രവർത്തനങ്ങളിലും കരളിന് പ്രധാന പങ്കുള്ളതിനാൽ, കാപ്പിയിലെ ആന്റി-ഓക്‌സിഡന്റുകൾ കരളിന് വലിയ ഗുണം ചെയ്യുമെന്നർഥം.

കാപ്പി കരളിന് നല്ലതാണെന്ന് കരുതി കാപ്പി മാത്രം കുടിച്ച് ഫാറ്റി ലിവർ പൂർണമായി മാറ്റാമെന്ന് കരുതരുത്. വ്യായാമമില്ലാത്ത ജീവിതശൈലി, മോശം ഭക്ഷണശീലങ്ങൾ, അമിതവണ്ണം, പ്രമേഹം എന്നിവ ഫാറ്റി ലിവറിന്റെ സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. ഇവ കൃത്യമായി നിയന്ത്രിച്ചെങ്കിൽ മാത്രമേ ഫാറ്റി ലിവർ നിയന്ത്രിക്കാൻ സാധിക്കുകയള്ളൂ.

ഏതുതരം കാപ്പിയാണ് കുടിക്കേണ്ടത്, എത്രത്തോളം കുടിക്കാം?

പാലും മധുരവും ചേർക്കാത്ത ബ്ലാക്ക് കോഫിയാണ് ഡോ. കലാൽ ശിപാർശ ചെയ്യുന്നത്. ഒഴിവാക്കേണ്ട കാപ്പികളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. സിറപ്പുകൾ, വിപ്പ്ഡ് ക്രീം, മധുരം എന്നിവ ചേർത്ത കാപ്പി പാനീയങ്ങൾ ശരീരഭാരം കൂട്ടാനും മെറ്റബോളിക് പ്രശ്നങ്ങൾ ഉണ്ടാക്കാനും കാരണമാകും. ഇതുവഴി ഫാറ്റിലിവർ കൂടിയേക്കാം. ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ, ആരോഗ്യവാന്മാരായ മുതിർന്ന ഒരാൾക്ക് ദിവസവും 2-3 കപ്പ് ബ്ലാക്ക് കോഫി വരെ കുടിക്കാമെന്നും അദ്ദേഹം പറയുന്നു. കഫീൻ അലർജിയുള്ളവർ, ഗർഭിണികൾ, ഹൃദയസംബന്ധമായോ ശ്വാസകോശസംബന്ധമായോ രോഗങ്ങളുള്ളവർ, അമിത ഉത്കണ്ഠയോ ഉറക്കക്കുറവോ ഉള്ളവർ, സ്ഥിരമായി മരുന്ന് കഴിക്കുന്നവർ എന്നിവർ കാപ്പിയുടെ അളവ് കൂട്ടുന്നതിന് മുമ്പ് ഒരു ഡോക്ടറുടെ ഉപദേശം തേടിയിരിക്കണം. 

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - ഹെൽത്ത് ഡെസ്ക്

contributor

Similar News