സ്ത്രീകളിലെ സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്; ഈ സൂചനകൾ അവഗണിക്കരുത്

സ്ത്രീകളിൽ പലപ്പോഴും ഹൃദയാഘാതത്തിന്റെ സൂചനകൾ പ്രത്യക്ഷമായി കാണാറില്ല

Update: 2025-11-12 06:45 GMT
Editor : Lissy P | By : Web Desk

ലോകത്ത് ഏറ്റവും കൂടുതൽ പേർ മരിക്കുന്നതിൽ പ്രധാന കാരണങ്ങളിലൊന്നാണ് ഹൃദയാഘാതം. ശരീരം നൽകുന്ന ചില സൂചനകൾ കൃത്യമായി മനസിലാക്കുന്നത് ജീവൻ തന്നെ രക്ഷിക്കാൻ സാധിക്കും. അതേസമയം, പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഹൃദയാഘാത ലക്ഷണങ്ങള്‍ വ്യത്യസ്തമായിരിക്കും. കഠിനമായ നെഞ്ചുവേദനയാണ് പലപ്പോഴും ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണമായി കാണാറുള്ളത്.എന്നാൽ മിക്ക സ്ത്രീകളിലും ഇത്തരത്തിലുള്ള ലക്ഷണങ്ങളുണ്ടാകാറില്ലെന്ന് പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ജെറമി ലണ്ടൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു.

Advertising
Advertising

സ്ത്രീകളിൽ പലപ്പോഴും ഹൃദയാഘാതത്തിന്റെ സൂചനകൾ പ്രത്യക്ഷമായി കാണാറില്ല. ചില ലക്ഷണങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യും.അതുകൊണ്ട് തന്നെ ഹൃദയഘാതമുണ്ടെന്ന് മനസിലാകാതെ വൈദ്യ സഹായം തേടുന്നതിൽ കാലതാമസം ഉണ്ടാകാനും കാരണമാകും.സെലന്റ് അറ്റാക്കിന്റെ ലക്ഷങ്ങൾ സ്ത്രീകൾ ശ്രദ്ധിക്കാതെ പോകുന്നത് കൂടുതൽ അപകടമുണ്ടാക്കും.രോഗനിർണയും വൈകുന്നത് ശരിയായ ചികിത്സ കിട്ടാൻ വൈകും.അതുകൊണ്ട് തന്നെ മരണനിരക്കും കൂടുതലാണ്.

സ്ത്രീകൾക്ക് നെഞ്ചുവേദന ഉണ്ടാകാം, പക്ഷേ സാധാരണയായി പുരുഷന്മാരിൽ കണ്ടുവരുന്ന പോലെ തീവ്രമായ വേദന,അസ്വസ്ഥത പോലെയാകില്ല. സ്ത്രീകളിൽ പലപ്പോഴും നെഞ്ചിന് പുറത്ത് - താടിയെല്ല്, കഴുത്ത്, തോളുകൾ, നടു, അടിവയറ്റിൽ പോലും - വേദനയോ അസ്വസ്ഥതയോ തോന്നാം.എന്നാൽ ഇതെല്ലാം പല്ല് വേദനയോ, പേശീവേദനയോ, ഗ്യാസ് കയറിയതോ, സമ്മർദ്ദമോ ആവാമെന്ന് കരുതി ഡോക്ടറെ സമീപിക്കാൻ വെകുകയും ചെയ്യും. സ്ത്രീകളിൽ ഹൃദയാഘമുണ്ടാകുന്നതിന് വേദനയല്ലാത്ത നിരവധി ലക്ഷണങ്ങൾ കാണാറുണ്ടെന്നും ഡോ. ജെറമി ലണ്ടൻ പറയുന്നു.ഈ ലക്ഷണങ്ങൾ നിർണാകമാണെന്നും ഡോ. ജെറമി ലണ്ടൻ പറയുന്നു.

ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്...

നെഞ്ചുവേദനയില്ലാതെ ശ്വാസതടസ്സം ഉണ്ടാകുന്നതാണ് സൈലന്റ് അറ്റാക്കിന്റെ ആദ്യ മുന്നറിയിപ്പുകളിലൊന്ന്.

ദിവസങ്ങളോ ആഴ്ചകളോ നീണ്ടുനിൽക്കുന്ന അസാധാരണമായ അല്ലെങ്കിൽ വിശദീകരിക്കാനാകാത്ത ക്ഷീണം ഉണ്ടാകാം.

ഓക്കാനം അല്ലെങ്കിൽ ഛർദ്ദി

 തലകറക്കം.

സാധാരണത്തേതിൽ നിന്ന് വ്യത്യസ്തമായി വിയർക്കുക

അകാരമായ ഉത്കണ്ഠ,വിഷാദം

ഇത്തരത്തിലുള്ള ചില നിസാരമെന്ന് തോന്നുന്ന എന്നാൽ അസാധാരണമായ ലക്ഷണങ്ങൾ കണ്ടാൽ വൈദ്യസഹായം തേടുന്നത് നല്ലതാണെന്നും ഡോ. ജെറമി ലണ്ടൻ പറയുന്നു.ഈ പറഞ്ഞ ലക്ഷണങ്ങളൊന്നും ചിലപ്പോള്‍ ഹൃദയാഘാതവുമായി ബന്ധപ്പെട്ടതായിരിക്കണമെന്നില്ല.എന്നിരുന്നാലും ഡോക്ടറെ കണ്ട് സംശയം ദൂരീകരിക്കുന്നതാണ് എപ്പോഴും നല്ലത്.

ആരെല്ലാം ശ്രദ്ധിക്കണം..

പ്രമേഹ രോഗികളായ സ്ത്രീകളിൽ പുരുഷന്മാരേക്കാൾ കൂടുതൽ ഹൃദയഘാതത്തിന് സാധ്യതയുണ്ട്.

ഉയർന്ന രക്തസമ്മർദ്ദമുള്ളവര്‍

ഉയർന്ന കൊളസ്‌ട്രോൾ, ഡിസ്ലിപിഡീമിയ.

പുകവലിക്കുന്നവർ

അമിതവണ്ണമുള്ളവര്‍

ഹൃദ്രോഗ കുടുംബപാരമ്പര്യം

സമ്മർദ്ദവും വിഷാദവും.

ജീവിത ശൈലിയിൽ മാറ്റം വരട്ടെ...

പുകവലിക്കരുത്

സമർദങ്ങളെ അതിജീവിക്കാൻ യോഗ,ധ്യാനം പോലുള്ള മെഡിറ്റേഷൻ മാർഗങ്ങൾ സ്വീകരിക്കാം..

ഓക്കാനം, ക്ഷീണം, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ കാണുമ്പോൾ നിസാരവത്കരിക്കരുത്..ഉടനടി വൈദ്യ സഹായം തേടാം.

ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക. പഴങ്ങൾ,പച്ചക്കറികൾ ,ധാധ്യങ്ങൾ,പ്രോട്ടീൻ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.സംസ്‌കരിച്ച ഭക്ഷണങ്ങളും പഞ്ചസാരയും പരമാവധി കുറക്കുക.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News