ഇവ നിങ്ങളുടെ അടുക്കളയിലുണ്ടോ? എങ്കിൽ നിങ്ങൾ അപകടത്തിലാണ്; അടുക്കളയിൽ നിന്നും വലിച്ചെറിയേണ്ട മൂന്ന് പാത്രങ്ങൾ

ഭക്ഷണം പാകം ചെയ്യുമ്പോൾ ഉപയോഗിക്കാൻ പാടില്ലാത്ത പാത്രങ്ങൾ ഏതൊക്കെയെന്ന് ഹാർവർഡിൽ നിന്നുള്ള ഉദരരോഗ വിദഗ്ധൻ ഡോ. സൗരഭ് സേതി വിശദീകരിക്കുന്നു

Update: 2025-08-06 06:25 GMT

ആരോഗ്യവും ഫിറ്റ്‌നസും നിലനിർത്തുന്നതിനായുള്ള വ്യായാമത്തോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് ഓരോ വ്യക്തിയുടെയും ഭക്ഷണക്രമവും. കൃത്യമായ ഭക്ഷണക്രമം പിന്തുടർന്നാൽ മാത്രമേ ആഗ്രഹിക്കുന്ന രീതിയിൽ ആരോഗ്യ സംരക്ഷണം സാധ്യമാവുകയുള്ളൂ എന്നത് എല്ലാവർക്കുമറിയാം. എന്നാൽ ഭക്ഷണം പാകം ചെയ്യാനുപയോഗിക്കുന്ന പാത്രത്തിനും ഇതിൽ പങ്കുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?

അതെ, നമ്മൾ അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങൾക്ക് ആരോഗ്യ സംരക്ഷണത്തിൽ വലിയ പങ്കുണ്ട്. നാം അറിയാതെ ഉപയോഗിക്കുന്ന പാത്രങ്ങൾ പലപ്പോഴും പതിയെ നമ്മുടെ ശരീരത്തെ രോഗത്തിലേക്ക് തള്ളിവിടുന്നതാണ്. ഭക്ഷണം പാകം ചെയ്യുമ്പോൾ ഉപയോഗിക്കാൻ പാടില്ലാത്ത പാത്രങ്ങൾ ഏതൊക്കെയെന്ന് ഹാർവർഡിൽ നിന്നുള്ള ഉദരരോഗ വിദഗ്ധൻ ഡോ. സൗരഭ് സേതി വിശദീകരിക്കുന്നു;

Advertising
Advertising

പ്ലാസ്റ്റിക് പാത്രങ്ങൾ

ഉയർന്ന ചൂടിൽ പാചകം ചെയ്യുന്ന സമയത്ത് പ്ലാസ്റ്റിക് പാത്രങ്ങൾ ഉരുകാനും ബിസ്ഫനോൾ എ(ബിപിഎ) പോലുള്ള അപകടകാരിയായ രാസവസ്തുക്കൾ പുറത്തുവിടുകയും ചെയ്യും. ഇത് കൂടാതെ പ്ലാസ്റ്റിക് പാത്രങ്ങൾ കാലക്രമേണ വിഘടിക്കാനും സാധ്യതയുണ്ട്. പ്ലാസ്റ്റിക് പാത്രങ്ങൾക്ക് പകരം കുറച്ചുകൂടി സുരക്ഷിതമായ സ്റ്റൈൻലെസ് സ്റ്റീൽ, സിലിക്കൺ, മുളകൊണ്ടുള്ളതോ ആയ പാത്രങ്ങൾ തെരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവയോൺമെന്റൽ ഹെൽത്ത് സയൻസിന്റെ പഠനമനുസരിച്ച്, സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ നടത്തിയ നാഷണൽ ഹെൽത്ത് ആന്റ് ന്യൂട്രിഷൻ എക്‌സാമിനേഷൻ സർവേ 2003 - 2004ൽ പരിശോധിച്ച 2517 മൂത്ര സാമ്പിളുകളിൽ 93% ബിപിഎ ലെവൽ കണ്ടെത്തിയിരുന്നു. ആറു വയസോ അതിന് മുകളിലുള്ളവരോ ആയവരുടെ സാമ്പിളുകളാണ് പരിശോധിച്ചത്.

പ്ലാസ്റ്റിക് കട്ടിങ് ബോർഡുകൾ

നമ്മുടെയെല്ലാം അടുക്കളകളിൽ സർവസാധാരണമായി ഉപയോഗിക്കുന്നതാണ് പ്ലാസ്റ്റിക് കട്ടിങ് ബോർഡുകൾ. കാലക്രമേണ വിഘടിക്കാനുള്ള സാധ്യത ഇതിനുമുണ്ട്. ഭക്ഷണം പാകം ചെയ്യാനാവശ്യമായവ മുറിക്കാൻ ഈ ബോർഡുകൾ ഉപയോഗിക്കുന്നതുവഴി മൈക്രോ പ്ലാസ്റ്റിക്കുകൾ ഭക്ഷണത്തിൽ കലരാൻ കാരണമാകുന്നു. മരത്തിന്റെയോ ഗ്ലാസിന്റെയോ കട്ടിങ് ബോർഡുകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ സുരക്ഷിതം.

പൊളിഞ്ഞതോ പോറലുള്ളതോ ആയ നോൺസ്റ്റിക് പാനുകൾ

സാധാരണക്കാരന്റെ അടുക്കളയിലെ സ്ഥിരം കാഴ്ചയാണ് പൊളിഞ്ഞ് പോറലേറ്റിട്ടും വീണ്ടും പാചകത്തിനായി ഉപയോഗിക്കുന്ന നോൺസ്റ്റിക് പാനുകൾ. അപകടകാരികളായ പിഎഫ്എഎസ് (പെർഫ്‌ളൂറോ ആൽക്കലൈൽ, പോളിഫ്‌ളൂറോ ആൽക്കലൈൽ) ഇത്തരം പാനുകളിൽ അടങ്ങിയിട്ടുണ്ട്. ഇത്തരം പാനുകൾ ഉപയോഗിക്കുന്നതു വഴി ഉയർന്ന ക്തസമ്മർദം, കൊളസ്‌ട്രോൾ, പ്രത്യുൽപാദന പ്രശ്‌നങ്ങൾ തുടങ്ങിയവയിലേക്ക് നയിക്കുന്നു.

കേടായ നോൺസ്റ്റിക് പാനുകളിൽ പാകം ചെയ്യുന്നതിനു പകരം സ്റ്റൈൻലെസ് സ്റ്റീൽ, കാസ്റ്റ് അയൺ, അല്ലെങ്കിൽ സെറാമിക് പാനുകൾ എന്നിവയിലേക്ക് മാറാം.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News