ഓര്‍മകള്‍ നഷ്ടപ്പെട്ടവരെ ഓര്‍മിക്കാം; അള്‍ഷിമേഴ്‌സിനെ ഭയക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി

സര്‍ക്കാര്‍ ആരോഗ്യ വകുപ്പിന്‍റെ കീഴില്‍ അല്‍ഷിമേഴ്‌സ് രോഗം കണ്ടെത്തുന്നതിനും ചികിത്സക്കുമായി വിവിധ സംവിധാനങ്ങളുണ്ട്

Update: 2021-09-21 09:43 GMT
Editor : Nisri MK | By : Web Desk
Advertising

അള്‍ഷിമേഴ്‌സ് രോഗം തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ചാല്‍ അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ ഒഴിവാക്കാനാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ലോക അല്‍ഷിമേഴ്സ് ദിനത്തിലാണ് രോഗത്തിന്‍റെ കാരണങ്ങള്‍, ലക്ഷണങ്ങള്‍, ചികിത്സ എന്നിവയെക്കുറിച്ച് മന്ത്രി ഫേസ്ബുക്ക് കുറിപ്പുമായി എത്തിയത്.

അല്‍ഷിമേഴ്‌സ് രോഗമാണ് മേധാക്ഷയത്തിന്‍റെ (മറവി രോഗം) സർവ സാധാരണമായ കാരണം. അതുകൊണ്ട് തന്നെ ഇത് നേരത്തെ കണ്ടെത്തുവാനും ചികിത്സയിലേയ്ക്ക് എത്തിക്കുവാനും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനായി നേരത്തെ തന്നെ മറവി രോഗത്തിന്‍റെ അപകട സാധ്യതകള്‍ തിരിച്ചറിയുക, കൃത്യ സമയത്തുള്ള രോഗ നിര്‍ണയം എന്നിവ പ്രാധാന്യമുള്ള ഘടകങ്ങളാണെന്ന് മന്ത്രി പറഞ്ഞു.  'മേധാക്ഷയത്തെ അറിയൂ, അല്‍ഷിമേഴ്‌സ് രോഗത്തെ അറിയൂ' (Know Dementia, Know Alzheimer's) എന്നതാണ് ഈ വര്‍ഷത്തെ പ്രമേയമെന്നും മന്ത്രി അറിയിച്ചു.

Full View

സര്‍ക്കാര്‍ ആരോഗ്യ വകുപ്പിന്‍റെ കീഴില്‍ അല്‍ഷിമേഴ്‌സ് രോഗം കണ്ടെത്തുന്നതിനും ചികിത്സക്കുമായി വിവിധ സംവിധാനങ്ങളുണ്ട്. മറവി, സാധാരണ ചെയുന്ന കാര്യങ്ങള്‍ ചെയ്യുവാന്‍ ബുദ്ധിമുട്ട്, സാധനങ്ങള്‍ വെച്ച് മറക്കുക, തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ വരിക, വൈകാരിക പെരുമാറ്റ പ്രശ്‌നങ്ങള്‍, ആശയവിനിമയത്തിലെ ബുദ്ധിമുട്ടുകള്‍ ഒക്കെ ഇതിന്‍റെ ലക്ഷണങ്ങളായി വരാം. അല്‍ഷിമേഴ്‌സ് രോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുകയും ഇതിനോടുള്ള ഭയം കുറയ്ക്കുകയുമാണ് ഈ ആചരണത്തിന്‍റെ പ്രധാന ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.


മറവി ഉണ്ടാക്കുന്ന രോഗമാണ് അള്‍ഷിമേഴ്‌സ്.സാവധാനം മരണകാരണമാവുന്നതും ഇപ്പോൾ ചികിത്സയില്ലാത്തതുമായ ഒരു രോഗമാണിത്. സാധാരണയായി പ്രായാധിക്യത്താൽ മസ്തിഷ്കത്തിലുണ്ടാകുന്ന ഘടനാപരമോ രാസപരമോ ആയ പ്രവർത്തനത്തെ സംബന്ധിച്ച തകരാറോ മസ്തിഷ്കധർമ്മത്തെ ബാധിക്കുന്ന ശാരീരിക, മാനസിക പ്രവർത്തനങ്ങളുടെ തകരാറോ മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. 

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News