ഇതുകണ്ടാല്‍ ജീവിതത്തില്‍ റസ്ക് കഴിക്കില്ല; വൈറലായി റസ്ക് ഉണ്ടാക്കുന്ന വീഡിയോ

പായ്ക്കറ്റുകളില്‍ അല്ലാതെ റസ്കുകള്‍ തൂക്കി വാങ്ങാറുമുണ്ട്

Update: 2023-11-22 07:43 GMT

റസ്ക് ഉണ്ടാക്കുന്നതിന്‍റെ ദൃശ്യങ്ങള്‍

രാവിലെ അല്ലെങ്കില്‍ വൈകിട്ട് ചൂടു ചായക്കൊപ്പം റസ്ക്..നമ്മളില്‍ ചിലരുടെ എങ്കിലും ശീലമായിരിക്കും. പല ഫ്ലേവറുകളിലുള്ള വിവിധ തരത്തിലുള്ള റസ്കുകള്‍ കമ്പനികള്‍ പുറത്തിറക്കുന്നുണ്ട്. പായ്ക്കറ്റുകളില്‍ അല്ലാതെ റസ്കുകള്‍ തൂക്കി വാങ്ങാറുമുണ്ട്. എന്നാല്‍ ഇവ എത്രത്തോളം ഭക്ഷ്യയോഗ്യമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ നൊസ്റ്റാള്‍ജിയയെ ചൂഷണം ചെയ്യുന്ന പല പലഹാരങ്ങളും ഉണ്ടാക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ കണ്ടിട്ടുണ്ട്. അങ്ങേയറ്റം വൃത്തീഹീനമായ സാഹചര്യത്തില്‍ ഉണ്ടാക്കുന്ന ഇവയെപ്പോലെ തന്നെയാണ് റസ്ക് നിര്‍മാണവുമെന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ.

Advertising
Advertising

ഇന്ത്യൻ റെയിൽവേ ഓഫീസർ അനന്ത് രൂപനഗുഡി എക്‌സിൽ പങ്കുവച്ച വീഡിയോ കണ്ടാല്‍ ആരുമൊന്നു ഞെട്ടിപ്പോകും. കാരണം ഒട്ടും ശുചിയല്ലാത്ത സാഹചര്യത്തിലാണ് റസ്ക് ഉണ്ടാക്കുന്നത്. വൃത്തിയില്ലാത്ത ഒരു പാത്രത്തില്‍ ഒരാള്‍ മാവ് കലക്കുകയാണ്. കയ്യുറകള്‍ പോലും ധരിക്കാതെ ഇടക്ക് മറുകൈ കൊണ്ട് സിഗരറ്റ് വലിക്കുകയും ചെയ്യുന്നുണ്ട്. തുടര്‍ന്ന് മാവ് കുഴയ്ക്കുന്നതും റസ്ക് ബേക്ക് ചെയ്യുന്നതുമെല്ലാം വൃത്തിയില്ലാതെയാണ് ചെയ്യുന്നത്.

"ഇത് ശരിയാണെങ്കിൽ, വീണ്ടും ഒരു ടോസ്റ്റ് കഴിക്കാൻ ഞാൻ ഭയപ്പെടുന്നു!" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ട് വീഡിയോ വൈറലാവുകയും ചെയ്തു. ശുചിത്വമില്ലായ്മയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളെ ചൊടിപ്പിച്ചത്.വീഡിയോ കണ്ടതിനു ശേഷം പുറത്തുനിന്നും ഭക്ഷണം കഴിക്കുന്നത് അവസാനിപ്പിച്ചതായി ചിലര്‍ തീരുമാനമെടുത്തു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News