വൃക്കയുടെ ആരോഗ്യത്തിന് എന്തൊക്കെ കഴിക്കണം? അറിയാം...

ചീരയിലുള്ള വൈറ്റമിൻ സികെ,എന്നിവയും ഫോളേറ്റും ബീറ്റ കരോട്ടിനുമെല്ലാം ശരീരത്തിലെ പ്രതിരോധശേഷി വർധിപ്പിക്കും

Update: 2022-12-23 15:06 GMT
Advertising

ശരീരത്തിലെ അനാവശ്യ വസ്തുക്കളെ പുറന്തള്ളാൻ കിഡ്‌നിയില്ലാതെ പറ്റില്ല എന്നറിയാമല്ലോ. കിഡ്‌നിക്ക് തകരാർ ഉണ്ടായാൽ ഇവ ശരീരത്തിൽ തന്നെ അവശേഷിക്കുകയും അനാരോഗ്യം സൃഷ്ടിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ കിഡ്‌നി ഹെൽത്തി ആയിരിക്കുക എന്നത് പരമപ്രധാനമാണ്. കിഡ്‌നിയുടെ ആരോഗ്യത്തിന് ഭക്ഷണത്തിൽ എന്തൊക്കെ ഉൾപ്പെടുത്തേണ്ടതുണ്ട് എന്ന് നോക്കാം...

1.ആപ്പിൾ

പെക്റ്റിൻ എന്ന ഫൈബറിനാൽ സമൃദ്ധമാണ് ആപ്പിൾ. കൊളസ്‌ട്രോൾ,ഗ്ലൂക്കോസ് ലെവലുകൾ കുറയ്ക്കാൻ കഴിവുള്ള ഇവ ആന്റിഓക്‌സിഡന്റുകളാലും സമ്പുഷ്ടമാണ്. ആപ്പിളുകളിൽ വൈറ്റമിൻ സിയും ധാരാളമടങ്ങിയിരിക്കുന്നു.

2.ബ്ലൂബെറീസ്

വൈറ്റമിൻ സി, ഫൈബർ എന്നിവ ധാരാളമടങ്ങിയ ബ്ലൂബെറീസ് ക്യാൻസറിനെയും ഹൃദ്രോഗങ്ങളെയും പ്രതിരോധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. തലച്ചോറിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിനും ബ്ലൂബെറീസ് മികച്ചു നിൽക്കുന്നു.

3.മീൻ

സാൽമൺ,ട്യൂണ,മത്തി തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. രക്തം കട്ടപിടിക്കുന്നത് തടയുന്നതിനും തലച്ചോറിൽ സെൽ മെംബ്രേനുകളുടെ രൂപീകരണത്തിനും ഇവ കൂടിയേ തീരൂ. ഹൃദയമിടിപ്പ് സാധാരണഗതിയിലാക്കുന്നതിനും രക്തസമ്മർദം കുറയ്ക്കുന്നതിനും ഇവ സഹായിക്കും. ശരീരത്തിലെ പ്രതിരോധശേഷി വർധിപ്പിക്കാനും ഒമേഗ-3 ഫാറ്റി ആസിഡുകൾ ആവശ്യമാണ്.

4.ചീര

വൈറ്റമിനുകളുടെ കലവറയാണ് ചീര. ചീരയിലുള്ള വൈറ്റമിൻ സികെ,എന്നിവയും ഫോളേറ്റും ബീറ്റ കരോട്ടിനുമെല്ലാം ശരീരത്തിലെ പ്രതിരോധശേഷി വർധിപ്പിക്കും. ഇവ കാഴ്ചയ്ക്കും നല്ലതാണ്. ചീരയിൽ മഗ്നീഷ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്.

5.മധുരക്കിഴങ്ങ്

പഞ്ചസാരയുടെ അളവ് കുറവായ മധുരക്കിഴങ്ങിൽ സോല്യൂബിൾ ഫൈബറും ധാരാളമുണ്ട്. മധുരക്കിഴങ്ങ് കഴിച്ചാൽ വയർ നിറഞ്ഞതായി തോന്നുകയും ചെയ്യും.

ക്രാൻബെറി,റാസ്പ്‌ബെറി,സ്‌ട്രോബെറി,പ്ലം,പൈനാപ്പിൾ,പീച്ച്,കോളിഫ്‌ളവർ,ബീൻസ്,സെലറി,കുക്കുമ്പർ,സവാള,ക്യാപ്‌സിക്കം,വെളുത്തുള്ളി,മുട്ടയുടെ വെളള എന്നിവയും കിഡ്‌നിയുടെ ആരോഗ്യത്തിന് ഏറെ ആവശ്യമാണ്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News