ഈ അഞ്ചു വസ്തുക്കള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തൂ; ശൈത്യകാലത്ത് ചര്‍മ്മം വെട്ടിത്തിളങ്ങും

തണുപ്പിൽ ശരീരത്തെ പൊന്നു പോലെ നോക്കണം

Update: 2021-12-03 13:20 GMT
Editor : abs | By : Web Desk
Advertising

ചർമ്മത്തിന് പല വിധ പ്രശ്‌നങ്ങൾ വരുന്ന കാലമാണ് ശൈത്യം. തണുപ്പിൽ വിണ്ടുകീറിയ ചുണ്ടും ചർമ്മവും തീരാ തലവേദനയും. വരണ്ട ചർമ്മം മാത്രമല്ല, തൊലിക്കു പുറമേ ചൊറിച്ചിലും വില്ലനാണ് ഇക്കാലത്ത്. എന്നാൽ ലളിതമായ ചില ടിപ്പുകൾ കൊണ്ട് മറികടക്കാവുന്നതേയുള്ളൂ ഈ പ്രശ്‌നങ്ങളെ. അതിന് ആദ്യമായി വേണ്ടത് പരിപാലനമാണ്. തണുപ്പിൽ പൊന്നു പോലെ നോക്കണം ശരീരത്തെ എന്ന് ചുരുക്കം.

പലതരം സൗന്ദര്യവർദ്ധക ദിനചര്യകൾ പരീക്ഷിച്ചിട്ടും ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ കഴിയുന്നില്ലെങ്കിൽ ഈ സിംപിൾ ഭക്ഷണക്രമങ്ങൾ ഉൾപ്പെടുത്തി നോക്കൂ. മാറ്റം അത്ഭുതകരമായിരിക്കും. നമ്മുടെ അടുക്കളയിൽ കിട്ടുന്ന ആ അഞ്ചു ഭക്ഷണങ്ങൾ ഇവയാണ്.

1.ശർക്കര

ശൈത്യകാലത്ത് പല ഇന്ത്യൻ വീടുകളിലും ശർക്കര അല്ലെങ്കിൽ ഗൂർ ഉപയോഗിച്ച് നിരവധി മധുരപലഹാരങ്ങൾ തയ്യാറാക്കാറുണ്ട്. കാരണം, ശർക്കര പഞ്ചസാരയ്ക്കുള്ള ആരോഗ്യകരമായ ഒരു ബദൽ മാത്രമല്ല, ശൈത്യകാലത്ത് ചൂട് നിലനിർത്താൻ ശരീരത്തിൽ ചൂട് ഉത്പാദിപ്പിക്കാനും ശർക്കര ഉപയോഗിക്കുന്നത് നല്ലതാണ്. ചർമ്മത്തിന്റെ പോഷണത്തിന് ശർക്കരയുടെ ഉപയോഗം ഫലപ്രദവുമാണ്. 


2. നെയ്യ്

നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ആരോഗ്യകരമായ കൊഴുപ്പ് നെയ്യ് വഹിക്കുന്നു. ആയുർവേദം അനുസരിച്ച്, നെയ്യ് ഉള്ളിൽ നിന്ന് ചൂട് നിലനിർത്താൻ സഹായിക്കുന്നു, ഇത് പല ശൈത്യകാല തയ്യാറെടുപ്പുകളിൽ പല ഭക്ഷണത്തിലും കൂടുതലായി നെയ്യ് ഉപയോഗിക്കുന്നു. റൊട്ടി, സബ്ജി, ദാൽ, ചോറ് എന്നിവയിൽ നിങ്ങൾക്ക് രണ്ട് ടീസ്പൂൺ നെയ്യ് ചേർത്തു കഴിക്കുന്നത് നല്ലതാണ്. 


3. ഓറഞ്ച്

ശൈത്യകാലത്ത് സുലമായി ലഭിക്കുന്ന ഒന്നാണ് ഓറഞ്ച്. ആരോഗ്യമുള്ള ചർമ്മം ലഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിർബന്ധമായും ഭക്ഷണത്തിൽ ഓറഞ്ച് ഉൾപ്പെടുത്തും. ഓറഞ്ചിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. അത് ചർമ്മത്തിന് മാന്ത്രികമായി പ്രവർത്തിക്കാൻ കഴിയും. നിങ്ങൾക്ക് എല്ലാ ദിവസവും ഓറഞ്ച് കഴിക്കുക. അല്ലെങ്കിൽ ജ്യൂസ് രൂപത്തിലും കഴിക്കാം. ജ്യൂസുകൾക്ക് പുറമേ, ഈ വൈവിധ്യമാർന്ന പഴം ധാരാളം വിഭവങ്ങൾ ഉണ്ടാക്കാനും ഉപയോഗിക്കാം.


4. പച്ചക്കറി

ശൈത്യകാലത്ത് ചീര, കാബേജ്, കോളിഫ്ളവർ തുടങ്ങിയ പച്ചക്കറികളുടെ കൂടുതലായി കഴിച്ചാൽ ചർമ്മത്തെ സംരക്ഷിക്കുന്നു. കാബേജിനെ സൗന്ദര്യത്തിന്റെ രാജ്ഞി എന്ന് വിളിക്കുന്നു.കാരണം അതിൽ വിറ്റാമിൻ സി, എ, കെ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മ കോശങ്ങളെ നന്നാക്കാനും പൂർണ്ണമായ കേടുപാടുകൾ തടയാനും ചർമ്മം തിളക്കമുള്ളതാക്കാനും സഹായിക്കുന്നു. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ പച്ചക്കറികൾ കൂടുതൽ ഉപയോഗിക്കുന്നത് നല്ലതാണ്. 



5.നട്സ് 

ദിവസവും അണ്ടിപ്പരിപ്പ് പോലുള്ളവ കഴിക്കണമെന്ന് പല ആരോഗ്യ വിദഗ്ധരും പറയാറുണ്ട്. പല രോഗങ്ങൾക്കും പ്രതിവിധി ഈ ഇനം ഭക്ഷണത്തിലുണ്ട്. ബദാം, കശുവണ്ടി, പിസ്ത്ത തുടങ്ങിയവയെല്ലാം നിങ്ങളുടെ ശരീരത്തിന് നല്ല ഒമേഗ 3 ഫാറ്റി ആസിഡുകൾ ഉണ്ടാക്കുന്നു.


അധിക എണ്ണ ചർമ്മത്തിൽ അടിഞ്ഞുകൂടുന്നത് തടയാൻ പരിപ്പ് സഹായിക്കുന്നു. ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മത്തിന് പലതരം നട്‌സുകൾ ദിവസവും കഴിക്കുന്നത് നല്ലതാണ്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News