ഇന്ത്യയുടെ വിജയലക്ഷ്യം 165

ആറു വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് ഈ സ്‌കോറിലെത്തിയത്.

Update: 2021-03-14 15:20 GMT

അഹമ്മദാബാദില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം 20-20യില്‍ ഇന്ത്യയുടെ വിജയലക്ഷ്യം 165 റണ്‍സ്. 20ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് ഈ സ്‌കോറിലെത്തിയത്. ജേസണ്‍ റോയിയാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്കോറര്‍. ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിങിന് അയച്ച നായകന്‍റെ തീരുമാനം ശരിവച്ചുകൊണ്ട് ആദ്യഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് ഇന്ത്യ തുടങ്ങിയത്.

ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ മത്സരത്തിന്‍റെ ആദ്യ ഓവറിലെ മൂന്നാം ബോളില്‍ തന്നെ ജോസ് ബട്ട്ലര്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി ഗോള്‍ഡന്‍ ഡക്കാകുകയായിരുന്നു. പിന്നീട് നിലയുറപ്പിക്കാന്‍ ശ്രമിച്ച ഡേവിഡ് മലാനെ(24) ചാഹലും വിക്കറ്റിനു മുന്നില്‍ കുരുക്കി.

Advertising
Advertising

ഇവരൊക്കെ വീണപ്പോഴും ഒരറ്റത്തു അടിച്ചുകളിച്ച ജേസണ്‍ റോയിയെ(46) വാഷിംഗ്ടണ്‍ സുന്ദറിന്റെ പന്തില്‍ മികച്ചൊരു ക്യാച്ചിലൂടെ ഭുവനേശ്വര്‍ പറഞ്ഞയച്ചു. ജോണി ബാരിസ്റ്റോയെ (20) വാഷിംഗ്ടണ്‍ സുന്ദര്‍ തന്നെ അരങ്ങേറ്റക്കാരന്‍ സൂര്യകുമാര്‍ യാദവിന്റെ കൈകളിലെത്തിച്ചു.

നായകന്‍ ഓയിന്‍ മോര്‍ഗനെ(28) തന്ത്രപരമായി ഒരു സ്ലോ ബോളിലൂടെ ശാര്‍ദുല്‍ താക്കൂര്‍ ഋഷഭ് പന്തിന്റെ കൈയിലെത്തിച്ചു. തൊട്ടടുത്ത ബോളില്‍ സ്റ്റോക്‌സിനെ പുറത്താക്കാന്‍ അവസരം ലഭിച്ചെങ്കിലും ഇഷാന്‍ കിഷന് പന്ത് കൈയിലാക്കാനായില്ല. ശാര്‍ദുല്‍ താക്കൂര്‍ എറിഞ്ഞ അവസാന ഓവറില്‍ പാണ്ഡ്യയ്ക്ക് ക്യാച്ച് നല്‍കി 24 റണ്‍സോ‌‌‌‌ടെ ബെന്‍ സ്റ്റോക്സും മടങ്ങി.

സാം കറന്‍ ആറു റണ്‍സുമായും പുറത്താകാതെ നിന്നു ജോര്‍ദന്‍ റണ്‍സൊന്നും നേടാതെയും പുറത്താകാതെ നിന്നു.

Tags:    

Similar News