തകര്‍ത്തടിച്ച് കോലിയും കിഷനും; ഇന്ത്യ മികച്ച നിലയില്‍
ജയിക്കാന്‍ 72 ബോളില്‍ 90 റണ്‍സ് വേണം.
അഹമ്മദാബാദില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം 20-20യില്‍ 165 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ഇന്ത്യയ്ക്ക് ആദ്യ ഓവറില്‍ തന്നെ അടിപതറിയെങ്കിലും ഇഷാന്‍ കിഷനും കോലിയും തകര്‍ത്തടിച്ചതോടെ ഇന്ത്യ ശക്തമായ നിലയില്‍.
പകരത്തിനു പകരമെന്ന രീതിയില്‍ സ്‌കോര്‍ഡ് ബോര്‍ഡ് തുറക്കും മുമ്പ് തന്നെ കളിയുടെ ആദ്യ ഓവറില്‍ തന്നെ ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍. രാഹുലിന്‍റെ വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ ഞെട്ടിച്ച് സാം കറന്‍. നേരിട്ട ആറാം പന്തില്‍ എഡ്ജായി നേരെ കീപ്പര്‍ ബട്ട്‌ലറിന്‍റെ കൈയിലേക്കു നല്‍കിയായിരുന്നു രാഹുലിന്‍റെ മടക്കം.
പക്ഷേ രാഹുലിനൊപ്പം ഓപ്പണിങ് ഇറങ്ങിയ ഇഷാന്‍ കിഷന്‍റെ ബാറ്റിങ് ഒരു അരങ്ങേറ്റക്കാരന്‍റെ യാതൊരു സമ്മര്‍ദവുമില്ലാതെയായിരുന്നു. വണ്‍ഡൗണായ ഇറങ്ങിയ നായകന്‍ കോലിയും കരുതലോടെയാണ് കളിക്കുന്നത്. കോലി ഫോമിലേക്ക് മടങ്ങിയെത്തുന്നതിന്‍റെ സൂചനകളും കാണിക്കുന്നുണ്ട്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 8 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.
ഇന്ത്യയ്ക്ക് ഇനി ജയിക്കാന്‍ 72 ബോളില്‍ 90 റണ്‍സ് വേണം. 32 റണ്‍സുമായി കോലിയും 41 റണ്‍സുമായി ഇഷാന്‍ കിഷനുമാണ് ക്രീസില്‍.