രണ്ടക്കം കാണാതെ മൂന്ന് പേര്‍ പുറത്ത്; ഇന്ത്യ പതറുന്നു
ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു
Update: 2021-03-12 14:23 GMT
ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യക്ക് മോശം തുടക്കം. തുടക്കത്തില്‍ത്തന്നെ മൂന്ന് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ഒരു റണ്ണെടുത്ത് കെ.എല്‍ രാഹുലും റണ്ണൊന്നുമെടുക്കാതെ വിരാട് കോഹ്‍ലിയും നാല് റണ്‍സെടുത്ത് ശിഖര്‍ ധവാനും പുറത്തായി. ഒരു പോരാട്ടം നടത്താന്‍ ശ്രമിച്ചെങ്കിലും 21 റണ്ണെടുത്ത് റിഷഭ് പന്ത് പുറത്തായി. ശ്രേയസ് അയ്യരും ഹാര്‍ദ്ദിഖ് പാണ്ഡ്യയും ക്രീസിലുണ്ട്.
ഇംഗ്ലണ്ടിനായി ജോഫ്രാ ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്, ബെന്‍ സ്റ്റോക്സ് എന്നിവരാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.