ബിഹാറില്‍ നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്ന് ഒരു മരണം; 30 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

ഇന്ന് രാവിലെയോടെയാണ് അപകടം

Update: 2024-03-22 07:32 GMT

തകര്‍ന്ന  പാലത്തിന്‍റെ ദൃശ്യം

പറ്റ്ന: ബിഹാറിലെ സുപോളില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് ഒരാള്‍ മരിച്ചു. 30 തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം.

ഭേജയ്ക്കും ബകൗറിനും ഇടയിൽ സ്ഥിതി ചെയ്യുന്ന മരീചയ്ക്ക് സമീപമുള്ള പാലത്തിൻ്റെ ഒരു ഭാഗം തകർന്നതിനെ തുടർന്ന് ഒരാൾക്ക് പരിക്കേറ്റതായും ഒമ്പത് പേർക്ക് പരിക്കേറ്റതായും ജില്ലാ മജിസ്‌ട്രേറ്റ് കൗശൽ കുമാർ സ്ഥിരീകരിച്ചു.പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 10.2 കിലോമീറ്റർ നീളമുള്ള ഈ പാലം, മധുബാനിയിലെ ഭേജയെ സുപൗൾ ജില്ലയിലെ ബകൗറുമായി ബന്ധിപ്പിക്കുന്ന കോശി നദിക്ക് കുറുകെയാണ് നിര്‍മിക്കുന്നത്.

Advertising
Advertising

30 ഓളം തൊഴിലാളികൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ സംശയിക്കുന്നു. 984 കോടി രൂപയുടെതാണ് പദ്ധതി. മരിച്ചയാളുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും ഉചിതമായ നഷ്ടപരിഹാരം നല്‍കുമെന്ന് എൻഎച്ച്എഐ റീജിയണൽ ഓഫീസർ വൈബി സിംഗ് പറഞ്ഞു. പാലത്തിൻ്റെ ആകെയുള്ള 171 തൂണുകളിൽ 153-നും 154-നും ഇടയിലാണ് അപകടമുണ്ടായത്. റോഡ് നിർമ്മാണത്തിൻ്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ  അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News