'ഒരു ലിറ്റർ പെട്രോളിന് ഒരു രൂപ'; ആൾക്കൂട്ടത്തെ നിയന്ത്രിക്കാനാവാതെ വലഞ്ഞ് പൊലീസ്

ഒരാൾക്ക് ഒരു ലിറ്റർ പെട്രോൾ മാത്രമേ നൽകൂ എന്നും സംഘടന തീരുമാനിച്ചിരുന്നു. വേറിട്ട ആഘോഷമറിഞ്ഞ് വൻ ജനത്തിരക്കാണ് പെട്രോൾ പമ്പിലുണ്ടായത്.

Update: 2022-04-15 14:56 GMT

മുംബൈ: അംബേദ്കർ ജയന്തിയുടെ ഭാഗമായി വേറിട്ട ആഘോഷവുമായി അംബേദ്കർ സ്റ്റുഡന്റ്‌സ് ആൻഡ് യൂത്ത് പാന്തേഴ്‌സ് എന്ന സംഘടന. മഹാരാഷ്ട്രയിലെ സോളാപുർ നഗരത്തിലാണ് വേറിട്ട ആഘോഷം സംഘടിപ്പിച്ചത്. ഒരു രൂപക്ക് ഒരു ലിറ്റർ പെട്രോൾ നൽകുമെന്നായിരുന്നു സംഘടനയുടെ പ്രഖ്യാപനം. ഇന്ധനവില വർധനവിനെതിരെ കേന്ദ്രസർക്കാരിനോടുള്ള പ്രതിഷേധം കൂടിയായിരുന്നു പരിപാടി.

ഒരാൾക്ക് ഒരു ലിറ്റർ പെട്രോൾ മാത്രമേ നൽകൂ എന്നും സംഘടന തീരുമാനിച്ചിരുന്നു. വേറിട്ട ആഘോഷമറിഞ്ഞ് വൻ ജനത്തിരക്കാണ് പെട്രോൾ പമ്പിലുണ്ടായത്. ഒടുവിൽ പൊലീസെത്തിയാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. പെട്രോൾ വില ലിറ്ററിന് 120 രൂപയിലേക്ക് അടുക്കുമ്പോഴാണ് സംഘടന വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News