ചിത്രകൂട് കലാപക്കേസ്; ബി.ജെ.പി എം.പിക്ക് തടവുശിക്ഷ

കുറ്റക്കാരായ 19 പേരിൽ 16 പേർക്ക് ഒരു വർഷം വീതവും ബാക്കിയുള്ള മൂന്ന് പേർക്ക് ഒരു മാസവും തടവ് ശിക്ഷ വിധിച്ചു

Update: 2022-11-28 09:25 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: 2009 ലെ ചിത്രകൂട് കലാപക്കേസിൽ ബിജെപി എംപിക്ക് തടവ് ശിക്ഷ. ഉത്തർപ്രദേശ് ബാണ്ഡ എംപി ആർകെ സിംഗ് പട്ടേലിനെയാണ് ചിത്രകൂട് കോടതി ഒരു വർഷം തടവിന് ശിക്ഷിച്ചത്. 2009ലെ ബിഎസ്.പി  ഭരണത്തിന് കീഴിലെ പ്രതിഷേധത്തിനിടെ ട്രെയിൻ തടഞ്ഞുനിർത്തുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്‌തെന്നാണ് കേസ്.

കേസിൽ ചിത്രകൂട് കാർവി മുനിസിപ്പാലിറ്റി ചെയർമാൻ നരേന്ദ്ര ഗുപ്ത, മുൻ എസ്പി എംഎൽഎ വീർ സിംഗ് പട്ടേൽ എന്നിവരുൾപ്പെടെ 19 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

കുറ്റക്കാരായ 19 പേരിൽ 16 പേർക്ക് ഒരു വർഷം വീതവും ബാക്കിയുള്ള മൂന്ന് പേർക്ക് ഒരു മാസവും തടവ് ശിക്ഷ വിധിച്ചു. സംഭവം നടക്കുമ്പോൾ പട്ടേൽ സമാജ്‍വാദി പാർട്ടി എംപിയായിരുന്നു. തുടർന്നാണ് ബി.ജെ.പിയിൽ ചേരുന്നതും തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുന്നത്. ചിത്രകൂട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സഞ്ജയ് കുമാറാണ് ശിക്ഷ വിധിച്ചത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News