യുപിയില്‍ വിവാഹാഘോഷത്തിനിടെ കിണറ്റില്‍ വീണു 13 മരണം

വിവാഹ വീട്ടിലെ ഹൽദി ആഘോഷങ്ങൾക്കിടെയാണ് സംഭവം

Update: 2022-02-17 03:50 GMT

ഉത്തർപ്രദേശിലെ കുശിനഗറിൽ വിവാഹാഘോഷത്തിനിടെ കിണറ്റിൽ വീണ് 13 പേർ മരിച്ചു. രണ്ട് പേർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. മരിച്ചവരില്‍ ഒരു കുട്ടിയും ബാക്കി സ്ത്രീകളും പെണ്‍കുട്ടികളുമാണ്. 

വിവാഹ വീട്ടിലെ ഹൽദി ആഘോഷങ്ങൾക്കിടെയാണ് സംഭവം. ചടങ്ങുകൾ കാണാനെത്തിയവർ ഇരുന്ന സ്ലാബ് തകർന്നാണ് അപകടമുണ്ടായത്. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.കിണറ്റില്‍ കൂടുതൽ മൃതദേഹങ്ങൾ ഉണ്ടാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. അര്‍ധരാത്രി വരെ രക്ഷാപ്രവർത്തനം നടന്നിരുന്നു.

Advertising
Advertising

ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും. ''ഉത്തർപ്രദേശിലെ കുശിനഗറിലുണ്ടായ അപകടം ഹൃദയഭേദകമാണ്. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് ഞാൻ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു. പ്രാദേശിക ഭരണകൂടം സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യും'' പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News