ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 105 പേരെ രക്ഷപ്പെടുത്തി

മൂന്നുമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെയാണ് പൊലീസും ദുരന്തനിവാരണസേനയും ആളുകളെ രക്ഷപ്പെടുത്തിയത്.

Update: 2022-08-01 06:02 GMT

ലഹൗൾ: ഹിമാചൽ പ്രദേശിലെ ലഹൗൾ, സ്പിതി ജില്ലകളിൽ ഞായറാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട 105 പേരെ രക്ഷപ്പെടുത്തി. അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും വിനോദസഞ്ചാരികളാണ്.

പാറക്കല്ലുകൾ വീണ് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. മൂന്നുമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെയാണ് പൊലീസും ദുരന്തനിവാരണസേനയും ആളുകളെ രക്ഷപ്പെടുത്തിയത്.

ദേശീയ പാത 505 അടക്കം ഒമ്പത് റോഡുകളിൽ മിന്നൽ പ്രളയം കനത്ത ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു. കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ടൂറിസ്റ്റുകളെ കോക്‌സറിലേക്ക് മാറ്റാനായത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News