തഞ്ചാവൂരില്‍ ഉത്സവത്തിനിടെ 11 പേര്‍ വൈദ്യുതാഘാതമേറ്റു മരിച്ചു

കാളിമാട് ക്ഷേത്രത്തിൽ രഥം വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടം

Update: 2022-04-27 02:37 GMT

തഞ്ചാവൂര്‍: തഞ്ചാവൂരിൽ ക്ഷേത്രോത്സവത്തിനിടെ 11 രണ്ടു കുട്ടികളടക്കം രണ്ടു പേർ ഷോക്കേറ്റ് മരിച്ചു. കാളിമാട് ക്ഷേത്രത്തിൽ രഥം വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടം. പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

94ാമത് അപ്പര്‍ ഗുരുപൂജയോടനുബന്ധിച്ച്(അയ്യപ്പോത്സവം) ചൊവ്വാഴ്ച രാത്രി ക്ഷേത്രത്തില്‍ വന്‍ജനാവലി ഉണ്ടായിരുന്നു. ചടങ്ങിൽ പങ്കെടുത്ത ഭക്തർ ക്ഷേത്ര രഥം തെരുവിലൂടെ വലിക്കുന്നതിനിടെ വൈദ്യുതിക്കമ്പി രഥത്തിൽ കുടുങ്ങുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇതോടെ 2 കുട്ടികളടക്കം 11 പേർക്ക് വൈദ്യുതാഘാതമേറ്റു. ഇവരെല്ലാം സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവത്തിൽ പരിക്കേറ്റ മറ്റ് നിരവധി പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.അപകട സ്ഥലത്ത് വെള്ളമുണ്ടായിരുന്നത് ദുരന്തത്തിന്‍റെ ആഴം കൂട്ടി. 

Advertising
Advertising

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News