ഡൽഹിയിൽ സ്‌കൂൾ ശുചിമുറിയിൽ 11കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

സ്‌കൂളിലെ 11, 12 ക്ലാസുകളിൽ പഠിക്കുന്ന ആൺകുട്ടികളാണ് കുട്ടിയെ ബലാത്സംഗം ചെയ്തത്.

Update: 2022-10-06 18:56 GMT

ഡൽഹിയിൽ സ്കൂള്‍ ശുചിമുറിയിൽ വച്ച് 11കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സീനിയർ വിദ്യാർഥികളാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. കേന്ദ്രീയ വിദ്യാലയത്തിൽ  ജൂലൈയിലായിരുന്നു സംഭവം.

ചൊവ്വാഴ്ച പെൺകുട്ടി പൊലീസിൽ പരാതി നൽകിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. സംഭവത്തിൽ പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

സ്‌കൂളിലെ 11, 12 ക്ലാസുകളിൽ പഠിക്കുന്ന ആൺകുട്ടികളാണ് കുട്ടിയെ ബലാത്സംഗം ചെയ്തത്. വിഷയത്തിൽ വനിതാ കമ്മീഷൻ ഇടപെട്ടതോടെയാണ് കഴിഞ്ഞ ചൊവ്വാഴ്ച കുട്ടി പൊലീസിൽ പരാതി നൽകിയത്. ക്ലാസ് മുറിയിലേക്ക് പോകുമ്പോൾ പെൺകുട്ടി പ്രതികളായ ആൺകുട്ടികളുമായി കൂട്ടിയിടിച്ചിരുന്നു.

Advertising
Advertising

ഇതിൽ അവരോട് മാപ്പ് പറഞ്ഞെങ്കിലും അവർ കുട്ടിയെ അപമാനിക്കുകയും ശുചിമുറിയിലേക്ക് കൊണ്ടുപോയി പൂട്ടിയിട്ട് ലൈം​ഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും ഡൽഹി വനിതാ കമ്മീഷൻ ചെയർപേഴ്സൺ സ്വാതി മാലിവാൾ വ്യക്തമാക്കി.

സംഭവത്തെ കുറിച്ച് അധ്യാപികയെ അറിയിച്ചപ്പോൾ വിവരം പുറത്തുപറയരുതെന്ന് നിർദേശിക്കുകയാണ് ചെയ്തതെന്നും സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്നും കുടുംബം പറയുന്നു.

സ്‌കൂൾ അധ്യാപികയും ജീവനക്കാരും പൊലീസിനെ വിവരമറിയിച്ചില്ലെന്നും കുടുംബം ആരോപിച്ചു. ആൺകുട്ടികളെ രക്ഷിക്കാനും വിഷയം മൂടിവയ്ക്കാനുമാണ് അധ്യാപകർ ശ്രമിച്ചതെന്നും വനിതാ കമ്മീഷൻ വിശദമാക്കി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News