കര്‍ണാടകയില്‍ റോഡില്‍ നിര്‍ത്തിയിട്ട കാറില്‍ ട്രക്കിടിച്ച് 12 മരണം

വ്യാഴാഴ്ച രാവിലെ കർണാടകയിലെ ചിക്കബല്ലാപ്പൂർ ജില്ലയിലാണ് അപകടം

Update: 2023-10-26 06:04 GMT

കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ നിന്ന്

ചിക്കബെല്ലാപൂർ: റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ട്രക്കിടിച്ച് 12 പേര്‍ മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ കർണാടകയിലെ ചിക്കബല്ലാപ്പൂർ ജില്ലയിലാണ് അപകടം.

ബംഗളൂരു-ഹൈദരാബാദ് ദേശീയ പാത 44-ൽ രാവിലെ 7.15-നാണ് അപകടമുണ്ടായത്.സംഭവസ്ഥലത്തു വച്ചു തന്നെ 12 പേരും മരിച്ചതായി അപകടത്തെക്കുറിച്ച് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ടവർ ആന്ധ്രാപ്രദേശിലെ പെൻകൊണ്ട ജില്ലയിൽ നിന്നുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News