ദീപാവലി ആഘോഷം; കാർബൈഡ് ഗൺ പൊട്ടിച്ച 14 കുട്ടികൾക്ക് കാഴ്‌ച നഷ്ടമായി

ഹമീദിയ ആശുപത്രിയിൽ മാത്രം 72 മണിക്കൂറിനുള്ളിൽ 26 കുട്ടികളെ പ്രവേശിപ്പിച്ചു

Update: 2025-10-23 08:28 GMT

ഭോപ്പാൽ: മധ്യപ്രദേശിൽ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി കാർബൈഡ് ഗൺ പൊട്ടിച്ച 14 കുട്ടികൾക്ക് കാഴ്‌ചശക്തി നഷ്ടമായി. നൂറിലേറെ കുട്ടികൾ ഭോപ്പാലിലെ ആശുപത്രികളിൽ ചികിത്സയിൽ. മൂന്ന് ദിവസത്തിനിടെ മധ്യപ്രദേശിലുടനീളം  നൂറ്റി ഇരുപത്തി അഞ്ച് കുട്ടികളെ കണ്ണിന് ഗുരുതരമായ പരിക്കുകളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഭോപ്പാലിലെ ഹമീദിയ ആശുപത്രിയിൽ മാത്രം 72 മണിക്കൂറിനുള്ളിൽ 26 കുട്ടികളെ പ്രവേശിപ്പിച്ചു. ഭോപ്പാൽ, ഇൻഡോർ, ജബൽപൂർ, ഗ്വാളിയോർ എന്നിവിടങ്ങളിലെ ആശുപത്രികളിലും കുട്ടികൾ ചികിത്സ തേടി. തോക്ക് വിറ്റ ആറ് പേരെ വിദിഷ പോലീസ് അറസ്റ്റ് ചെയ്തു.

Advertising
Advertising

ഒക്ടോബർ 18 ന് സർക്കാർ നിരോധനം പുറപ്പെടുവിച്ചിട്ടുള്ളയാണ് കാർബൈഡ് ഗൺ. എന്നാൽ പ്രാദേശിക വിപണിയിൽ ഇത് സുലഭമാണ്. 150 മുതൽ 200 രൂപ വരെ വിലയ്ക്കാണ് ഉപകരണങ്ങൾ വിൽക്കുന്നത്. സ്ഫോടനം മൂലം പുറത്തുവരുന്ന ലോഹ കഷ്ണങ്ങളും കാർബൈഡ് വെപ്പറും കണ്ണിൻ്റെ റെറ്റിനയെ കരിച്ചുകളയുമെന്ന് ഡോ‌ക്ടർമാർ പറയുന്നു. പൈപ്പുകൾ ഉപയോഗിച്ച് കുട്ടികൾ ‌കാർബൈഡ് തോക്ക് നിർമ്മിക്കുന്നതായും അവയിൽ വെടിമരുന്ന്, തീപ്പെട്ടി, കാൽസ്യം കാർബൈഡ് എന്നിവ നിറച്ച് കത്തിച്ച് പടക്കത്തിന് പകരമായി വ്യാപകമായി ഉപയോ​ഗിക്കുന്നതായും റിപ്പോർട്ടുണ്ട്.

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News