പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും മുത്തശ്ശിയെയെും പീഡിപ്പിച്ചു; ബന്ധുക്കളായ സഹോദന്മാര്‍ അറസ്റ്റിൽ

പെൺകുട്ടിയുടെ പിതാവിന്റെ സഹോദരി പുത്രന്മാരാണ് അറസ്റ്റിലായവർ

Update: 2022-08-26 02:03 GMT
Editor : ലിസി. പി | By : Web Desk

ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിൽ 16 വയസുള്ള ബന്ധുവിനെയും 65 കാരിയായ മുത്തശ്ശിയെയും ബലാത്സംഗം ചെയ്ത രണ്ട് സഹോദരന്മാർ അറസ്റ്റിൽ. കൗമാരക്കാരിയെ അടുത്തിടെ റാഞ്ചിയിൽ വെച്ച് ബലാത്സംഗത്തിനിരയാക്കിയ ശേഷം പ്രതികൾ ക്രൂരമായി മർദിച്ചിരുന്നു. ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആഗസ്റ്റ് 20 ന് ആശുപത്രിയിൽ വെച്ച് മരിച്ചതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് ദിലീപ് ഷെൻഡെ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

രക്ഷാബന്ധനത്തിനായി മുംബൈയിൽ നിന്ന് ഇവിടെയെത്തിയതായിരുന്നു പെൺകുട്ടി. സഹോദരി പുത്രന്മാരുടെ പ്രവർത്തനങ്ങളിൽ സംശയം തോന്നിയ പിതാവാണ് മകളുടെ മരണത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് റാഞ്ചി പൊലീസിൽ പരാതി നൽകിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്നത് തടയാൻ ശ്രമിച്ചപ്പോൾ പ്രതികൾ തന്നെയും ബലാത്സംഗം ചെയ്തതായി പെൺകുട്ടിയുടെ മുത്തശ്ശി മൊഴി നൽകുകയും ചെയ്തു.വ്യാഴാഴ്ചയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുടെ പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായ സഹോദരന്മാർക്കെതിരെ പോക്സോ നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News