മാങ്ങ പറിക്കുന്നതിനെ ചൊല്ലി രണ്ട് സംഘങ്ങൾ തമ്മിൽ സംഘർഷം; സഹോദരന്മാർ കൊല്ലപ്പെട്ടു

സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

Update: 2023-06-19 10:18 GMT

റാഞ്ചി: മാങ്ങ പറിക്കുന്നതിനെ ചൊല്ലി രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ സഹോദരന്മാർ കൊല്ലപ്പെട്ടു. ജാർഖണ്ഡിലെ പാകൂർ ജില്ലയിലെ ​ഗണേഷ്പൂർ ​ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.

ദാവിധൻ മുർമു, വാകിൽ മുർമു എന്നീ സഹോദരന്മാരാണ് എതിരാളികളാൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി മഹേഷ്പൂർ പൊലീസ് പറഞ്ഞു.

പ്രതികളിൽ ഭൂരിഭാഗവും ഗ്രാമത്തിൽ നിന്ന് രക്ഷപ്പെട്ടെന്നും രണ്ട് പേരെയാണ് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതെന്നും മഹേഷ്പൂർ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ നവ്നിത് ഹെംബ്രാം പറഞ്ഞു.

ക്രമസമാധാന പാലനത്തിനായി ഗ്രാമത്തിൽ ആവശ്യമായ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് എസ്ഡിപിഒ അറിയിച്ചു. മറ്റു പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോ​ഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News