സഹപാഠികളെ ലൈംഗികമായി പീഡിപ്പിച്ച ആണ്‍കുട്ടികള്‍ പിടിയിൽ

പന്ത്രണ്ടും പതിമൂന്നും വയസുള്ള ആൺകുട്ടികളെ ആറ് വിദ്യാർത്ഥികൾ ബലംപ്രയോഗിച്ച് പാര്‍ക്കില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി

Update: 2023-08-29 06:16 GMT
Editor : abs | By : Web Desk
Advertising

ഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സര്‍ക്കാര്‍ സ്കൂളില്‍ സഹപാഠികളെ ലൈംഗികമായി പീഡിപ്പിച്ച ആണ്‍കുട്ടികള്‍ പിടിയിൽ. രണ്ട് ആണ്‍കുട്ടികളുടെ പരാതിയിലാണ് അറസ്റ്റ്. ആറ് വിദ്യാർത്ഥികൾ ബലംപ്രയോഗിച്ച് പാര്‍ക്കില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. പന്ത്രണ്ടും പതിമൂന്നും വയസുള്ള ആൺകുട്ടികളെയാണ് പീഡിപ്പിച്ചത്.

ഏപ്രിലിൽ സ്‌കൂളിലെ സമ്മർ ക്യാമ്പിനിടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. രണ്ട് ആൺകുട്ടികളുടെയും കുടുംബങ്ങൾ പരാതി നല്‍കിയിരുന്നു.  വേനൽക്കാല ക്യാമ്പിനിടെ, ആറുപേരടങ്ങുന്ന വിദ്യാർത്ഥികളുടെ സംഘം ആൺകുട്ടികളെ അടുത്തുള്ള പാർക്കിലേക്ക് ബലമായി കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.  സംഭവം ആരോടും പറയരുതെന്ന് പ്രതികളായ വിദ്യാർഥികൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.  അധ്യാപകനോട്  തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചെങ്കിലും ആരെയും അറിയിക്കരുതെന്ന് അധ്യാപകന്‍  ആവശ്യപ്പെട്ടതായി കുട്ടി ആരോപിച്ചു.

വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്ത് CWC യിലേക്ക് അയച്ചതായാണ് റിപ്പോർട്ട്. പരാതിക്കാരായ വിദ്യാർഥികളെ കൗൺസിലിംഗ് ചെയ്ത് വരികയാണ്. സംഭവത്തിൽ ഡൽഹി വനിതാ കമ്മീഷൻ ഡൽഹി പൊലീസിനും വിദ്യാഭ്യാസ ഡയറക്ടറേറ്റിനും നോട്ടീസ് അയച്ചിരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News