ആന്ധ്രയിൽ പടക്കക്കടയ്ക്ക് തീപ്പിടിച്ച് സ്ഫോടനം; രണ്ട് മരണം

വാനിൽ നിന്ന് പടക്കങ്ങൾ ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

Update: 2022-10-23 11:06 GMT

അമരാവതി: ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ പടക്കക്കടയ്ക്ക് തീപ്പിടിച്ച് രണ്ട് മരണം. ഇന്ന് രാവിലെ 7:30ന് ഗാന്ധിനഗർ ലോക്കലിലെ ജിംഖാന ഗ്രൗണ്ടിലാണ് സംഭവം. വിജയവാഡ സ്വദേശി കാസി, പിഡുഗുരല്ല സ്വദേശി സാംബ എന്നിവരാണ് മരിച്ചത്. ദീപാവലിയുമായി ബന്ധപ്പെട്ട് ആരംഭിച്ച കടകളിൽ ഒന്നിലാണ് തീപ്പിടിത്തവും സ്ഫോടനവും ഉണ്ടായത്.

വാനിൽ നിന്ന് പടക്കങ്ങൾ ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. വലിയ ശബ്ദത്തോടെ പടക്കങ്ങൾ പൊട്ടുന്നതിന്‍റെയും സ്ഫോടനം നടക്കുന്നതിന്റേയും കടയിൽ വ്യാപകമായി തീപടർന്നതിന്‍റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Advertising
Advertising

കടയ്ക്ക് സുരക്ഷാ ലൈസൻസ് നൽകിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. നാടൻ പടക്കങ്ങളാണോ അപകടത്തിന് കാരണമെന്ന് സംശയമുണ്ടെന്നും യഥാർഥ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വിജയവാഡ പൊലീസ് കമീഷണർ കാന്തി റാണ പറഞ്ഞു.

തീപ്പിടിത്തം ഉണ്ടായപ്പോൾ കാസിയും സാംബയും കടയ്ക്കകത്ത് ഉറങ്ങുകയായിരുന്നു. അപകടത്തിൽ സമീപത്തുണ്ടായിരുന്ന 19 കടകളിൽ മൂന്നെണ്ണം മുഴുവനായി കത്തിനശിച്ചു. തീപ്പിടുത്തമുണ്ടായ ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

കടകൾ തമ്മിൽ നിശ്ചിത ദൂരമുണ്ടായിരുന്നു. അതിനാൽ തീപ്പിടിത്തം കൂടുതൽ കടകളിലേക്ക് വ്യാപിച്ചില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു പറഞ്ഞ ഉദ്യോ​ഗസ്ഥൻ മാനേജരോ ഉടമയോ ഉത്തരവാദികളാണെന്ന് തെളിഞ്ഞാൽ കർശന നിയമനടപടി സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News