24 മണിക്കൂറിനിടെ രാജ്യത്ത് 203 പുതിയ കേസുകൾ; കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി

നിലവിലെ രോഗികളുടെ എണ്ണം 3961 ആയി ഉയർന്നു

Update: 2025-06-02 06:03 GMT
Editor : നബിൽ ഐ.വി | By : Web Desk

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. 24 മണിക്കൂറിനിടെ 203 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഒരു ദിവസത്തിനിടെ രാജ്യത്ത് നാല് പേർ മരിച്ചു. നിലവിലെ രോഗികളുടെ എണ്ണം 3961 ആയി ഉയർന്നു.

കേരളത്തിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഏറ്റവും അധികം കോവിഡ് രോഗികളും കേരളത്തിലാണ്. 35 പേർക്കാണ് പുതുതായി രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ രോ​ഗികളുടെ എണ്ണം 1435 ആയി ഉയർന്നു. കേരളത്തിന് പുറമെ തമിഴ്നാട്, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിലാണ് കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്.

മഹാരാഷ്ട്ര- 506, ഡല്‍ഹി- 483, ഗുജറാത്ത്- 338, പശ്ചിമ ബം​ഗാൾ- 331 കർണാടക- 253, തമിഴ്നാട്- 189, ഉത്തർപ്രദേശ്- 157 എന്നിങ്ങനെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Advertising
Advertising

നിലവിലെ സാഹചര്യം വിലയിരുത്താന്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കേന്ദ്രം ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജാഗ്രത പാലിക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. രോഗബാധ കൂടുതലുള്ള ഇടങ്ങളില്‍ സ്വീകരിച്ചിട്ടുള്ള പ്രതിരോധ മാര്‍ഗങ്ങളും ചികിത്സാ സജ്ജീകരണങ്ങളും ഉള്‍ക്കൊള്ളുന്ന വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News