രാജ്യത്ത് 22 വ്യാജ യൂണിവേഴ്‌സിറ്റികൾ; പട്ടികയിൽ കേരളത്തിലെ ഈ യൂണിവേഴ്‌സിറ്റിയും

ഈ സ്ഥാപനങ്ങൾക്ക് ബിരുദങ്ങൾ നൽകാൻ അധികാരമില്ലെന്നും അക്കാദമിക്കായും പ്രൊഫഷണലായും ഇവയിൽ നിന്ന് നേടിയ യോഗ്യതകൾ അസാധുവാണെന്നും യുജിസി വ്യക്തമാക്കുന്നു

Update: 2025-10-29 13:57 GMT

Photo| Special Arrangement

ന്യൂഡൽഹി: രാജ്യത്തെ വ്യാജ സർവകലാശാലകളുടെ പട്ടിക യുജിസി പുറത്തുവിട്ടു. ശരിയായ അംഗീകാരമില്ലാത്ത 22 വ്യാജ സർവകലാശാലകളുടെ പട്ടികയാണ് പുറത്തുവിട്ടത്. പട്ടികയിൽ കേരളിത്തിലെ ഒരു സർവകലാശാലയും ഉൾപ്പെടുന്നു. 1956 ലെ യുജിസി ആക്ട് പ്രകാരം ഈ സ്ഥാപനങ്ങൾക്ക് ബിരുദങ്ങൾ നൽകാൻ അധികാരമില്ല. അക്കാദമിക്കായും പ്രൊഫഷണലായും ഇവയിൽ നിന്ന് നേടിയ യോഗ്യതകളും അസാധുവാണ്.

ഡൽഹിൽ കോട്‌ല മുബാറക്പൂരിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് എഞ്ചിനീയറിംനെതിരായ കേസിൻ്റെ പശ്ചാത്തലത്തിലാണ് നീക്കം. സ്ഥാപനം കേന്ദ്ര-സംസ്ഥാന നിയമപ്രകാരം സ്ഥാപിതമായതോ യുജിസി നിയമത്തിലെ സെക്ഷൻ 2(f) അല്ലെങ്കിൽ 3 പ്രകാരം അംഗീകാരമുള്ളതോ അല്ലെന്ന് യുജിസി വ്യക്തമാക്കി. ഇവിടെ നിന്ന് ലഭിച്ച എഞ്ചിനീറിംഗ് ബിരുദങ്ങൾ, അക്കാദമിക് അല്ലെങ്കിൽ പ്രൊഫഷണൽ ഉപയോഗത്തിന് സാധുതയുള്ളതല്ലെന്നും യുജിസി വ്യക്തമാക്കി.

Advertising
Advertising

2025 ഒക്ടോബർ വരെയുള്ള പട്ടിക പ്രകാരം, ഏറ്റവും കൂടുതൽ വ്യാജ സർവകലാശാലകൾ പ്രവർത്തിക്കുന്നത് ഡൽഹിയിലാണ്. രണ്ടാം സ്ഥാനത്ത് ഉത്തർപ്രദേശാണ്.

യുജിസി പുറത്തിറക്കിയ പട്ടിക:

ഡൽഹി

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് & ഫിസിക്കൽ ഹെൽത്ത് സയൻസസ് (AIIPHS)

കൊമേഴ്‌സ്യൽ യൂണിവേഴ്‌സിറ്റി ലിമിറ്റഡ്, ദാര്യഗഞ്ച്, ഡൽഹി, യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി, ഡൽഹി

വൊക്കേഷണൽ യൂണിവേഴ്സിറ്റി, ഡൽഹി

എഡിആർ-സെൻട്രിക് ജുറിഡിക്കൽ യൂണിവേഴ്സിറ്റി

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ന്യൂഡൽഹി

വിശ്വകർമ ഓപ്പൺ യൂണിവേഴ്സിറ്റി ഫോർ സെൽഫ് എംപ്ലോയ്‌മെന്റ്

അദ്ധ്യാത്മിക് വിശ്വവിദ്യാലയ (ആത്മീയ സർവകലാശാല) റിത്താല

വേൾഡ് പീസ് ഓഫ് യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി (WPUNU)

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് എഞ്ചിനീയറിംഗ്

ഉത്തർപ്രദേശ്

ഗാന്ധി ഹിന്ദി വിദ്യാപീഠം, പ്രയാഗ്, അലഹബാദ്, ഉത്തർപ്രദേശ്

നേതാജി സുഭാഷ് ചന്ദ്രബോസ് യൂണിവേഴ്സിറ്റി (ഓപ്പൺ യൂണിവേഴ്സിറ്റി)

ഭാരതീയ ശിക്ഷാ പരിഷത്ത്, ഭാരത് ഭവൻ, മതിയാരി ചിൻഹട്ട്

മഹാമായ ടെക്നിക്കൽ യൂണിവേഴ്സിറ്റി, PO - മഹർഷി നഗർ

ആന്ധ്രാപ്രദേശ്

ക്രൈസ്റ്റ് ന്യൂ ടെസ്റ്റമെന്റ് ഡീംഡ് യൂണിവേഴ്സിറ്റി,

ബൈബിൾ ഓപ്പൺ യൂണിവേഴ്സിറ്റി ഓഫ് ഇന്ത്യ

പശ്ചിമ ബംഗാൾ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ, കൊൽക്കത്ത .

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ ആൻഡ് റിസർച്ച്

മഹാരാഷ്ട്ര

രാജ അറബിക് യൂണിവേഴ്സിറ്റി, നാഗ്പൂർ മഹാരാഷ്ട്ര

പുതുച്ചേരി

ശ്രീ ബോധി അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ, നമ്പർ 186

2022 മാർച്ചിൽ നേരത്തെ പുറത്തിറക്കിയ വിജ്ഞാപനത്തിൽ, കേരളത്തിലെയും കർണാടകയിലെയും രണ്ട് സർവകലാശാലകളെയും യുജിസി വ്യാജമായി ഉൾപ്പെടുത്തിയിരുന്നു.

കേരളം

സെന്റ് ജോൺസ് യൂണിവേഴ്സിറ്റി, കിഷൻപട്ടം, കേരളം

കർണാടക

ബദഗൻവി സർക്കാർ വേൾഡ് ഓപ്പൺ യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ സൊസൈറ്റി, ഗോകാക്ക്, ബെൽഗാം (കർണാടക)


Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News