മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തു; 17കാരന്‍ ഒളിവില്‍

അതിക്രൂരമായി പീഡനത്തിനിരയായ പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്

Update: 2021-08-16 07:40 GMT
Editor : Jaisy Thomas | By : Web Desk

ഉത്തർപ്രദേശിലെ ഇറ്റാ ജില്ലയിൽ മൂന്ന് മാസം പ്രായമുള്ള പെൺകുട്ടിയെ 17 വയസുകാരൻ ബലാത്സംഗം ചെയ്തു. അതിക്രൂരമായി പീഡനത്തിനിരയായ പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയി.

കുഞ്ഞിനെ ഉറക്കിക്കിടത്തിയ ശേഷം പുറത്തേക്കു പോയതായിരുന്നു കുട്ടിയുടെ അമ്മ. ഈ സമയം പുറത്തു ഗ്രൌണ്ടില്‍ കുറച്ചു കുട്ടികള്‍ കളിക്കുന്നുണ്ടായിരുന്നു. കുട്ടിയെ നോക്കാന്‍ ഇവരെ പറഞ്ഞേല്‍പ്പിക്കുകയും ചെയ്തു. അയല്‍ക്കാരനായ പതിനേഴുകാരന്‍ കുഞ്ഞിന്‍റെ കരച്ചിലടക്കാന്‍ ശ്രമിക്കുന്നതാണ് തിരിച്ചുവന്നപ്പോള്‍ അമ്മ കണ്ടത്. കുഞ്ഞ് മലമൂത്ര വിസര്‍ജനം നടത്തിയെന്നും താന്‍ അത് വൃത്തിയാക്കിയെന്നും അയാള്‍ കുട്ടിയുടെ അമ്മയോട് പറഞ്ഞു. എന്നാല്‍ അമ്മ നോക്കിയപ്പോള്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ നിന്നും ചോരയൊലിക്കുന്നതാണ് കണ്ടത്. കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

സംഭവത്തില്‍ ഐ.പി.സി സെക്ഷൻ 376 (ബലാത്സംഗം), പോക്സോ നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രാജ് കുമാർ സിംഗ് പറഞ്ഞു. പ്രതിയെ പിടികൂടാന്‍ നാലംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.  

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News