മംഗളൂരുവില്‍ സമാധാനത്തിന് ഭീഷണിയായ 36 പേരെ നാടുകടത്തുന്നു

ബെൽത്തങ്ങാടിയിലെ ഹിന്ദു ജാഗരണ വേദികെ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമറോഡി, സംഘ്പരിവാർ നേതാവ് ഭരത് കുംദേലു, ബിജെപി നേതാവ് അരുൺ കുമാർ പുത്തില എന്നിവർ ഇതിൽ ഉൾപ്പെടുന്നു.

Update: 2025-06-03 16:25 GMT
Editor : rishad | By : Web Desk

മംഗളൂരു: പൊതുസമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നാരോപിച്ച് ദക്ഷിണ കന്നട ജില്ലയിൽ നിന്നുള്ള 36 പേരെ നാടുകടത്താൻ നിയമനടപടികൾ ആരംഭിച്ചു. ബെൽത്തങ്ങാടിയിലെ ഹിന്ദു ജാഗരണ വേദികെ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമറോഡി, സംഘ്പരിവാർ നേതാവ് ഭരത് കുംദേലു, ബിജെപി നേതാവ് അരുൺ കുമാർ പുത്തില എന്നിവർ ഇതിൽ ഉൾപ്പെടുന്നു.

ബണ്ട്വാൾ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഹുസൈനാർ (46), മുഹമ്മദ് സഫാൻ (26), രാജേഷ് എന്ന രാജു (35), ഭുവി എന്ന ഭുവിത്ത് ഷെട്ടി (35) എന്നിവരാണ് നാടുകടത്തൽ പട്ടികയിലുള്ളത്.

ബണ്ട്വാൾ റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയില്‍ പവൻ കുമാർ (33), ചരൺ എന്ന ചരൺ രാജ് (28), അബ്ദുൾ ലത്തീഫ് (40), മുഹമ്മദ് അഷ്‌റഫ് (44), മൊയ്ദിൻ അഫ്ഗാൻ എന്ന അദ്ദു (24), ഭരത് രാജ് ബി എന്ന ഭരത് കുമേലു (38) എന്നിവരാണുള്ളത്. 

Advertising
Advertising

വിട്ടൽ പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഗണേഷ് പൂജാരി (35), അബ്ദുൾ ഖാദർ എന്ന ഷൗക്കത്ത് (34), ചന്ദ്രഹാസ് (23) എന്നിവരും ബെൽത്തങ്ങാടി പരിധിയില്‍ മനോജ് കുമാർ (37), മഹേഷ് ഷെട്ടി തിമരോഡി (53) എന്നിവരും പുത്തൂർ ടൗൺ പരിധിയില്‍ ഹക്കീം കൂർനാട്ക എന്ന അബ്ദുൾ ഹക്കീം (38), അജിത് റായ് (39), അരുൺകുമാർ പുത്തില (54), മനീഷ് എസ് (34), അബ്ദുൾ റഹിമാൻ (38), കെ അസീസ് (48) എന്നിവരാണുള്ളത്.

പുത്തൂർ റൂറൽ പരിധിയില്‍ കിഷോർ (34), രാകേഷ് കെ (30), നിശാന്ത് കുമാർ (22) എന്നിവരും കഡബയില്‍ മുഹമ്മദ് നവാസും (32) ഉപ്പിനങ്ങാടി പരിധിയില്‍ സന്തോഷ് കുമാർ റായ് എന്ന സന്തു അഡേക്കൽ (35), ജയറാം (25), ഷംസുദ്ദീൻ (36), സന്ദീപ് (24), മുഹമ്മദ് ഷാക്കിർ (35), കാരയ അസീസ് എന്ന അബ്ദുൾ അസീസ് (36) എന്നിവരാണുള്ളത്. 

സുള്ള്യയില്‍ ലതേഷ് ഗുണി (32), മനോഹർ എന്ന മനു (40), ബെല്ലാരെയില്‍ പ്രസാദ് (35), ഷമീർ കെ (38) എന്നിവരാണ് വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നാടുകടത്തൽ പട്ടികയിലുള്ള മറ്റുള്ളവർ.

ക്രമസമാധാനം നിലനിർത്തുന്നതിനും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുമുള്ള മുൻകരുതൽ നടപടിയായി നാടുകടത്തലെന്ന് പൊലീസ് അറിയിച്ചു.  ദക്ഷിണ കന്നടയിലെ സെൻസിറ്റീവ് പ്രദേശങ്ങളിലുടനീളം പൊതു സമാധാനം ഉറപ്പാക്കുന്നതിനും പതിവ് കുറ്റവാളികളെ തടയുന്നതിനുമായി ജില്ല നിയമപാലകരുടെ വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News