നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു; കണ്ടെത്തിയത് 16 മണിക്കൂറിന് ശേഷം

തിങ്കളാഴ്ച പുലർച്ചെയാണ് കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയത്

Update: 2022-11-02 12:18 GMT
Editor : Lissy P | By : Web Desk

ഭോപ്പാൽ: മധ്യപ്രദേശിലെ ഖാണ്ഡവയില്‍ നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു.16 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ചൊവ്വാഴ്ച നടന്ന സംഭവത്തിൽ 22 കാരനായ റെസ്റ്റോറന്റ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ ഫോണിലെ വീഡിയോകൾ കാണിച്ച് പ്രതി കുട്ടിയെ വിശ്വാസത്തിലെടുക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഇൻഡോറിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ദീപാവലിക്ക് കർഷകത്തൊഴിലാളികളായ ബന്ധുക്കളെ കാണാനെത്തിയതായിരുന്നു പെൺകുട്ടി. വയലിന് അടുത്തുള്ള ധാബയിൽ വെയിറ്ററായി ജോലി ചെയ്യുകയാണ് പ്രതിയായ രാജ് കുമാർ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൊബൈൽ ഫോൺ വീഡിയോകൾ കാണിച്ച് പെൺകുട്ടിയെ വശത്താക്കി. തിങ്കളാഴ്ച പുലർച്ചെയാണ് കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയത്. പെൺകുട്ടികളെ കണ്ടെത്താൻ 200 ഉദ്യോഗസ്ഥരെ വിന്യസിച്ചതായി എൻ.ടി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. ഓടകളിലും കൃഷിയിടങ്ങളിലും തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

Advertising
Advertising

മൊബൈൽ ഫോൺ സിഗ്‌നൽ പിന്തുടർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പെൺകുട്ടിയെ ബന്ധുവീടിന്റെ രണ്ട് കിലോമീറ്റർ അകലെയുള്ള കുറ്റിക്കാട്ടിൽ പെൺകുട്ടിയെ കണ്ടെത്തിയത്. ഉടൻതന്നെ ഖാണ്ഡവ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതിനാൽ ഇൻഡോറിലേക്ക് മറ്റുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

മധ്യപ്രദേശിൽ ഒരാഴ്ചയ്ക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്ന മൂന്നാമത്തെ കേസാണിത്. ഗുണയിൽ 15 വയസ്സുള്ള പെൺകുട്ടിയെ ഏഴുപേർ കൂട്ടബലാത്സംഗം ചെയ്തതിന് മൂന്ന് ദിവസത്തിന് ശേഷമാണ് ഈ സംഭവം നടന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News