മധ്യപ്രദേശിൽ ട്രക്ക് നദിയിലേക്ക് മറിഞ്ഞു; മൂന്ന് കുട്ടികൾ അടക്കം അഞ്ച് മരണം

നിരവധി കുട്ടികളെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കും.

Update: 2023-06-28 05:20 GMT

ദാത്തിയ (മധ്യപ്രദേശ്): മധ്യപ്രദേശിലെ ദാത്തിയയിൽ ട്രക്ക് നദിയിലേക്ക് മറിഞ്ഞ് അഞ്ചുപേർ മരിച്ചു. 40-പേർക്ക് പരിക്കേറ്റതായാണ് വിവരം. ഗ്വാളിയോറിലെ വിവാഹവീട്ടിലേക്ക് പോവുകയായിരുന്ന സംഘം സഞ്ചരിച്ച ട്രക്ക് ആണ് അപകടത്തിൽപ്പെട്ടത്. വധുവിന്റെ വീട്ടുകാരാണ് വാഹനത്തിലുണ്ടായിരുന്നത്.

ചൊവ്വാഴ്ച രാത്രി വൈകിയാണ് ട്രക്ക് ബുഹാര ഗ്രാമത്തിലെത്തിയത്. ഇവിടെ നദിക്ക് കുറുകെയുള്ള പാലത്തിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്. താൽക്കാലികമായി നിർമിച്ച കലുങ്കിലൂടെ പോകുന്നതിനിടെ ട്രക്കിന്റെ വാഹനം ബാലൻസ് തെറ്റി നദിയിലേക്ക് മറിയുകയായിരുന്നു.

ഒരു മുതിർന്ന സ്ത്രീയും യുവാവും മൂന്ന് കുട്ടികളുമാണ് അപകടത്തിൽ മരിച്ചതെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. 10-പേർ മരിച്ചതായാണ് അനൗദ്യോഗിക വിവരം. നിരവധി കുട്ടികളെ കാണാതായതായും റിപ്പോർട്ടുകളുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News