വീടിന് മുന്നിൽ സ്കൂൾ ബസ് ശരീരത്തിലൂടെ കയറി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

കുട്ടിയെ ഡ്രൈവർ വീടിന് സമീപം ഇറക്കിവിട്ട ശേഷം ശ്രദ്ധിക്കാതെ വാഹനം പിന്നോട്ടെടുക്കുകയായിരുന്നു.

Update: 2023-11-28 12:47 GMT

ചെന്നൈ: സ്കൂൾ വിട്ടുവന്ന അഞ്ച് വയസുകാരി വീടിന് മുന്നിൽ അതേ ബസ് കയറി മരിച്ചു. തമിഴ്നാട് നീല​ഗിരി ജില്ലയിലാണ് സംഭവം. നഗരത്തിലെ ഹിൽ ഫോർട്ട് മെട്രിക്കുലേഷൻ സ്‌കൂളിലെ ലയ എന്ന വിദ്യാർഥിനിയാണ് മരിച്ചത്.

സ്കൂൾ വിട്ടുവന്ന ലയയെ ഡ്രൈവർ ത്യാഗരാജൻ വീടിന് സമീപം ഇറക്കിവിട്ട ശേഷം ശ്രദ്ധിക്കാതെ വാഹനം പിന്നോട്ടെടുക്കുകയായിരുന്നു. ഇതോടെ സ്‌കൂൾ വാനിന്റെ ഒരു ചക്രം കുട്ടിയുടെ ശരിരത്തിലൂടെ കയറിയിറങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. ഡ്രൈവർക്ക് സൈഡ് പറഞ്ഞുകൊടുക്കാൻ സഹായികളാരെങ്കിലും വാഹനത്തിൽ ഉണ്ടായിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പൊലീസിനെ അറിയിച്ചു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഐപിസിയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

നേരത്തെ, തമിഴ്‌നാട്ടിലെ ഭവാനിയിൽ എട്ടാം ക്ലാസ് വിദ്യാർഥി സ്കൂൾ ബസിൽ നിന്ന് വീഴുകയും അതേ വാഹനം ഇടിച്ച്‌ മരിക്കുകയും ചെയ്തിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News