ബി.ജെ.പിയിൽ ചേരാൻ ഓഫർ 50 കോടി; കർണാടകയിൽ ഓപ്പറേഷൻ താമരയെന്ന് സിദ്ധരാമയ്യ

ഒരു എം.എൽ.എ പോലും ബി.ജെ.പിയിലേക്ക് പോവില്ല; സിദ്ധരാമയ്യ

Update: 2024-04-13 04:26 GMT
Editor : ശരത് പി | By : Web Desk
Advertising

ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി കർണാടകയിൽ ബി.ജെ.പി ഓപ്പറേഷൻ താമര നടത്താൻ ശ്രമമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കോൺഗ്രസ് എം.എൽ.എമാർക്ക് ബി.ജെ.പിയിൽ ചേരുന്നതിനായി 50 കോടിയുടെ ഓഫർ നൽകിയിട്ടുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നൽകിയ പ്രത്യക അഭിമുഖത്തിലാണ് സിദ്ധരാമയ്യ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത്

കർണാടകയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തോൽക്കുമെന്നും മന്ത്രിസഭ തകരുമെന്നുമുള്ള ബി.ജെ.പി വാദത്തിന് മറുപടി നൽകുകയായിരുന്നു സിദ്ധരാമയ്യ.

സർക്കാർ തകരുമോയെന്ന ചോദ്യത്തിന് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരാണ് തകരുകയെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഒരൊറ്റ കോൺഗ്രസ് എം.എൽ.എയെപ്പോലും ബി.ജെ.പിക്ക് വിലക്കെടുക്കാനാവില്ലെന്നും തന്റെ സർക്കാർ 5 വർഷം പൂർത്തിയാക്കുമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

ദിവസങ്ങൾക്ക് മുമ്പ് കർണാടകയിൽ മോദി തരംഗമില്ലെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു. കോൺഗ്രസിൻറെ അഞ്ചിന പദ്ധതികൾക്ക് ജനങ്ങൾക്കിടയിൽ അനുകൂലമായ പ്രതികരണമുണ്ടെന്നും സിദ്ധരാമയ്യ അവകാശപ്പെട്ടു. 'അവരുടെ (ബിജെപി) സ്ഥാനാർത്ഥികളിൽ പലർക്കും മുഖം കാണിക്കാൻ കഴിയില്ല, അവർ മോദിയെ ആശ്രയിച്ചിരിക്കുന്നു, അവർക്ക് മോദിയുടെ പേരിൽ വോട്ട് ലഭിക്കുമെന്ന് അവർക്ക് തോന്നുന്നു, പക്ഷേ ഇത്തവണ നരേന്ദ്ര മോദി ഫാക്ടർ ഇല്ല.പ്രധാനമന്ത്രിയെന്ന നിലയിൽ മോദി എല്ലാ മേഖലകളിലും പരാജയപ്പെട്ടു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും വേണ്ടി പ്രവർത്തിക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂ'' അദ്ദേഹം കൂട്ടിച്ചേർത്തു

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News