സുഡാനില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടെ 561 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചു

നാവികസേനാ കപ്പലിൽ 278 പേരെയും രണ്ട് വ്യോമസേനാ വിമാനങ്ങളിൽ 283 പേരെയുമാണ് ജിദ്ദയിലെത്തിച്ചത്

Update: 2023-04-26 02:58 GMT

ജിദ്ദ: സുഡാനിൽ നിന്ന് ഇന്ത്യൻ സൈനിക സഹായത്തോടെ മലയാളികൾ ഉൾപ്പെടെ 561 പേർ ജിദ്ദയിലെത്തി. നാവികസേനാ കപ്പലിൽ 278 പേരെയും രണ്ട് വ്യോമസേനാ വിമാനങ്ങളിൽ 283 പേരെയുമാണ് ജിദ്ദയിലെത്തിച്ചത്. ഇവരെ എംബസിക്ക് കീഴിലെ സ്കൂളിൽ താൽക്കാലികമായി പാർപ്പിക്കും.

ഇന്ന് മുതൽ വിവിധ ചാർട്ടേഡ് സർവീസ് വഴി നാട്ടിലെത്തിക്കാനാണ് നീക്കം. സൗദി അറേബ്യയുടെ സഹായത്തോടെയാണ് ഓപ്പറേഷൻ കാവേരി പദ്ധതി നടപ്പിലാക്കുന്നത്. 3000ത്തോളം ഇന്ത്യക്കാരാണ് സുഡാനിൽ കഴിയുന്നത്. ഇന്ത്യക്കാരുടെ രക്ഷാപ്രവർത്തനത്തിന് കേന്ദ്രമന്ത്രി വി.മുരളീധരനാണ് മേൽനോട്ടം വഹിക്കുന്നത്.

72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ വിദേശികളെ രക്ഷപ്പെടുത്താനുള്ള വഴിതേടുകയാണ് സൗദി അറേബ്യ. നേരത്തെയും വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ഏറ്റുമുട്ടൽ രൂക്ഷമായിരുന്നു. പുറത്തിറങ്ങുന്നവർക്ക് നേരെ കൊള്ളയും വ്യാപകമാണ്. കനത്ത ഏറ്റുമുട്ടലുള്ള സുഡാനിലെ ഖാർത്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനരികിൽ നിന്നും 800 കി.മീ സഞ്ചരിച്ച് വേണം സുഡാൻ തുറമുഖത്തെത്താൻ. ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News