77% ഇന്ത്യക്കാര്‍ക്കും താല്‍പര്യം പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍

പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഒരുപാട് പേരുടെ ജീവിതനിലവാരം ഉയരുമെന്ന് സര്‍വ്വേ പറയുന്നു

Update: 2021-09-17 10:36 GMT
Editor : Nisri MK | By : Web Desk

ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ വില എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍ എത്തി നില്‍ക്കുമ്പോള്‍ രാജ്യത്തെ 77% പേര്‍ക്കും പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനാണ് താല്‍പ്പര്യമെന്ന് സര്‍വ്വേ. സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ ലോക്കല്‍ സര്‍ക്കിള്‍സ് ആണ് സര്‍വ്വേ നടത്തിയത്.

പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഒരുപാട് പേരുടെ ജീവിതനിലവാരം ഉയരുമെന്ന് സര്‍വ്വേ പറയുന്നു. 'ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ പെട്രോള്‍ ലിറ്ററിന് 75 രൂപയും ഡീസല്‍ ലിറ്ററിന് 70 രൂപയായും കുറയും. പക്ഷെ, കേന്ദ്രത്തിനും സംസ്ഥാനത്തിനും വരുമാനത്തില്‍ ഇടിവുണ്ടാകും.' - സര്‍വ്വേ പറയുന്നു.

ഇന്ത്യയിലെ 379 ജില്ലകളില്‍ നിന്നായി 7500 പേരുടെ അഭിപ്രായങ്ങളാണ് സര്‍വ്വേയില്‍ ക്രോഡീകരിച്ചത്. അതില്‍ 61% പുരുഷന്മാരും 39% സ്ത്രീകളുമാണ്.

നിലവില്‍ പെട്രോളിന് ലിറ്ററിന് 101.19 രൂപയും ഡീസലിന് 88.62 രൂപയുമാണ് വില. ഇന്ന് നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലും ഇത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. 

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News