മൊബൈൽ ഫോണ്‍ ചാർജറിന്റെ വയർ വായിലിട്ടു; എട്ടുമാസം പ്രായമായ കുഞ്ഞ് ഷോക്കേറ്റ് മരിച്ചു

സംഭവത്തിൽ കാർവാർ റൂറൽ പൊലീസ് കേസെടുത്തു

Update: 2023-08-03 04:47 GMT
Editor : ലിസി. പി | By : Web Desk

ബംഗളൂരു: ചാർജു ചെയ്തുകൊണ്ടിരിക്കുന്ന മൊബൈൽ ചാർജറിന്റെ വയറിന്റെ അറ്റം വായയിലിട്ട കുഞ്ഞ് ഷോക്കേറ്റ് മരിച്ചു. ബുധനാഴ്ച ഉത്തര കന്നഡയിലെ കാർവാർ താലൂക്കിലെ സിദ്ധര ഗ്രാമത്തിലാണ് സംഭവം.

എട്ട് മാസം പ്രായമുള്ള പെൺകുഞ്ഞാണ് ഷോക്കേറ്റ് മരിച്ചത്. സന്തോഷ് കൽഗുട്കറിന്റെയും സഞ്ജനയുടെയും മകളാണ് മരിച്ച സാനിധ്യ കൽഗുട്കർ. മൊബൈൽ ചാർജ് ചെയ്ത ശേഷം പ്ലഗിന്റെ സ്വിച്ച് ഓഫാക്കാൻ വീട്ടുകാര്‍ മറന്നിരുന്നു. കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടി ചാർജർ വയറിന്റെ അറ്റം വായയിലിടുകയായിരുന്നു.ഈ സമയത്ത് ശക്തമായ വൈദ്യുതാഘാതമേൽക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നു.

ഉടൻ തന്നെ കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹെസ്‌കോമിലെ കരാർ തൊഴിലാളിയായ കുട്ടിയുടെ പിതാവ് സന്തോഷ് കൽഗുട്കർ. മകൾ മരിച്ച വാർത്തയറിഞ്ഞ ഇദ്ദേഹം വാർത്ത കേട്ട് ജോലിസ്ഥലത്ത് കുഴഞ്ഞുവീണു. ഇയാളെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ കാർവാർ റൂറൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News