ഗുജറാത്തിൽ ബസും കാറും കൂട്ടിയിടിച്ച് ഒമ്പത് മരണം; 28 പേർക്ക് പരിക്ക്

വെള്ളിയാഴ്ച രാത്രി നവസാരി ദേശീയ പാതയിലാണ് അപകടമുണ്ടായത്.

Update: 2022-12-31 05:44 GMT

അഹമ്മദാബാദ്: ഗുജറാത്തിലെ നവസാരി ജില്ലയിൽ ബസ് കാറുമായി കൂട്ടിയിടിച്ച് ഒമ്പതുപേർ മരിച്ചു. വെള്ളിയാഴ്ച രാത്രി നവസാരി ദേശീയ പാതയിലാണ് അപകടമുണ്ടായത്. പ്രമുഖ് സ്വാമി മഹാരാജ് ശതാബ്ദി മഹോത്സവം കഴിഞ്ഞ് മടങ്ങുന്നവരുടെ ബസ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

കാറിലുണ്ടായ മുഴുവൻ യാത്രക്കാരും മരിച്ചു. ബസിലുണ്ടായിരുന്ന 28 പേർക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന് പിന്നാലെ ഹൃദയാഘാതമുണ്ടായ ബസ് ഡ്രൈവറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡിസംബർ 14ന് നടന്ന പ്രമുഖ് സ്വാമി മഹാരാജ് ശതാബ്ദി മഹോത്സവത്തിന്റെ ഉദ്ഘാടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തിരുന്നു. ഡിസംബർ 15ന് തുടങ്ങിയ ഉത്സവം ജനുവരി 15ന് സമാപിക്കും.

Advertising
Advertising
Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News