യു.പിയിൽ പതിമൂന്നുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു

സംഭവത്തിൽ അയൽവാസിയായ പതൊമ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു

Update: 2023-11-28 09:37 GMT

ലഖ്നൗ: ഉത്തർപ്രദേശിൽ പതിമൂന്നുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലാണ് സംഭവം. ബല്ലിയയിൽ നിന്നും ഹൈദരാബാദിലേക്ക് കൊണ്ടുപോയ കുട്ടിയെ ഒരാഴ്ചയോളം പീഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. നവംബർ 25 നാണ് കുട്ടിയെ പൊലീസ് കണ്ടെത്തിയത്.

സംഭവത്തിൽ കുട്ടിയുടെ അയൽവാസിയായ പതൊമ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബല്ലിയയിലെ മണിയാർ സ്റ്റേഷനിലെ പൊലീസാണ് ഇയാളെ ഇന്നലെ അറസ്റ്റ് ചെയ്തത്. നവംബർ 18നാണ് കുട്ടിയെ തട്ടികൊണ്ടുപോയതെന്നും കൂട്ടിയുടെ പിതാവിന്റെ പരാതിയിൽ കേസെടുത്തിട്ടുണ്ടെന്നും മണിയാർ സ്റ്റേഷൻ ഓഫീസർ മന്റോഷ് സിങ് പറഞ്ഞു.

തന്നെ ഹൈദരബാദിലേക്ക് തട്ടികൊണ്ടുപോയെന്നും ഒരാഴ്ചയോളം പീഡിപ്പിച്ചുവെന്നും കുട്ടി മൊഴി നൽകിയതായി മന്റോഷ് സിങ് വ്യക്തമാക്കി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഐ.പി.സി 376 (പീഡനം), പോക്‌സോ ആക്റ്റ് വകുപ്പുകൾ എന്നിവയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News