കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ ഡൽഹിയിലെത്തിയ രാഹുൽ ഗാന്ധിക്ക് ഉജ്ജ്വല സ്വീകരണം

കോൺഗ്രസ് നേതാക്കളും എം.പിമാരും അടക്കം നൂറുകണക്കിന് ആളുകളാണ് ഡൽഹി വിമാനത്താവളത്തിലെത്തിയത്.

Update: 2023-03-23 12:34 GMT

Rahul Gandhi

ന്യൂഡൽഹി: സൂറത്ത് കോടതിയുടെ വിധിക്ക് പിന്നാലെ ഡൽഹിയിലെത്തിയ രാഹുൽ ഗാന്ധിക്ക് ഉജ്ജ്വല സ്വീകരണം. ഡൽഹി വിമാനത്താവളത്തിലെത്തിയ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് എത്തിയത്. കോൺഗ്രസ് നേതാക്കളും എം.പിമാരും വിമാനത്താവളത്തിലെത്തിയിരുന്നു.

രാഹുൽ ഗാന്ധി പറയുന്ന ഓരോ കാര്യവും സത്യമാണ്. ഇത് ജനങ്ങൾ മനസ്സിലാക്കുന്നുവെന്ന് കേന്ദ്രസർക്കാർ തിരിച്ചറിഞ്ഞതുകൊണ്ടാണ് കോടതിയെയും പൊലീസിനെയും ഉപയോഗിച്ച് അദ്ദേഹത്തെ നിശബ്ദനാക്കാൻ ശ്രമിക്കുന്നതെന്ന് രമ്യ ഹരിദാസ് എം.പി പറഞ്ഞു. ജനങ്ങളെ കേൾക്കുന്നതിന് വേണ്ടിയാണ് രാഹുൽ ഭാരത് ജോഡോ യാത്ര നടത്തിയത്. സത്യസന്ധമായ കാര്യങ്ങൾ മാത്രമാണ് രാഹുൽ പറയുന്നത്. ഭയപ്പെടുത്തി നിശബ്ദമാക്കാൻ കഴിയില്ലെന്നും ഭയപ്പെട്ട് പിന്നോട്ട് പോകുന്ന ആളല്ല രാഹുൽ ഗാന്ധിയെന്നും രമ്യ ഹരിദാസ് പറഞ്ഞു.

Advertising
Advertising

Full View

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിലെ പരാമർശത്തിന്റെ പേരിലാണ് സൂറത്ത് സി.ജി.എം കോടതി രാഹുലിന് ശിക്ഷവിധിച്ചത്. എല്ലാ കള്ളൻമാരുടെയും പേരിനൊപ്പം മോദിയെന്ന് വരുന്നത് എന്തുകൊണ്ടാണ് എന്നായിരുന്നു രാഹുലിന്റെ ചോദ്യം. ഇത് മോദി സമുദായത്തെ അപമാനിക്കലാണെന്ന് കാണിച്ച് മുൻ മന്ത്രിയും ബി.ജെ.പി നേതാവുമായ പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News