'കൈലാസത്തിലെ ശിവനെ വിവാഹം ചെയ്യണം; പാർവതി ദേവിയാണെന്ന് അവകാശപ്പെട്ട് യുവതി ഇന്ത്യാ-ചൈന അതിർത്തിയിൽ

കൈലാസ -മാനസരോവർ വഴിയിലുള്ള ഗുഞ്ചിയിൽ കഴിയുന്ന സ്ത്രീയുടെ മനോനില ശരിയല്ലെന്നാണ് വിവരം

Update: 2022-06-03 14:21 GMT
Advertising

പാർവതി ദേവിയുടെ അവതാരമാണെന്ന് അവകാശപ്പെട്ട് ലഖ്‌നൗ നിവാസിയായ യുവതി ഇന്ത്യാചൈന അതിർത്തിയിൽ. നിരോധിത മേഖലയായ നബിധാങിൽ അനധികൃതമായ കഴിയുന്ന ഹർമീന്ദർ കൗർ കൈലാസ പർവതത്തിലെ ശിവനെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെടുകയാണ്. പൊലീസ് സംഘം കൗറിനെ സ്ഥലത്ത് നിന്ന് കൊണ്ടുപോകാൻ എത്തിയെങ്കിലും അവർ ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ മടങ്ങിപ്പോകേണ്ടി വന്നതായി പിതോഗഢ് എസ്പി ലോകേന്ദ്ര സിങ് പറഞ്ഞു. അവരെ ഏതുവിധേനയും ധാർച്ചുലയിലേക്ക് തിരിച്ചു കൊണ്ടുവരാനായി വലിയ സംഘത്തെ അയക്കാൻ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.

'ഉത്തർപ്രദേശിലെ അലിഗഞ്ച് നിവാസിനിയായ സ്ത്രി ധാർച്ചുല എസ്ഡിഎം നൽകിയ 15 ദിവസത്തെ അനുമതിയുമായി അമ്മയോടൊപ്പമാണ് ഗുഞ്ചിയിലെത്തിയത്. എന്നാൽ ഇവരുടെ അനുമതി കഴിയുന്ന മേയ് 25 കഴിഞ്ഞിട്ടും ഇവർ നിരോധിത മേഖലയിൽ നിന്ന് മടങ്ങാതിരിക്കുകയാണ്' എസ്പി പറഞ്ഞു.

രണ്ട് സബ് ഇൻസ്‌പെക്ടർമാരും ഒരു ഇൻസ്‌പെക്ടറുമാണ് ആദ്യം പോയി വെറും കയ്യോടെ മടങ്ങി വന്നതെന്നും ഇനി ഡോക്ടറടക്കം 12 പേരടങ്ങുന്ന സംഘം പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കൈലാസ -മാനസരോവർ വഴിയിലുള്ള ഗുഞ്ചിയിൽ കഴിയുന്ന സ്ത്രീയുടെ മനോനില ശരിയല്ലെന്നാണ് വിവരം.

A woman from Lucknow on the Indo-China border claiming to be an incarnation of Goddess Parvati.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News