'ഗ്യാനേഷ് കുമാര്‍ ഉണ്ടായിരുന്നെങ്കിൽ ട്രംപിന് ഈ ഗതി വരില്ലായിരുന്നു'; അഭിജീത് ദീപ്‍കെ

ആളുകൾ ഇപ്പോൾ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ വോട്ട് ചെയ്യുന്നുണ്ടെന്ന് എക്സിൽ കുറിച്ചു

Update: 2026-11-04 08:10 GMT

ഡൽഹി: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാര്‍ട്ടിക്കും ഡോണൾഡ് ട്രംപിനും വൻതിരിച്ചടി നേരിട്ടതിൽ ഗ്യാനേഷ് കുമാറിനെ പരിഹസിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദീപ്‍കെ. ഗ്യാനേഷ് ഉണ്ടായിരുന്നെങ്കിൽ ട്രംപിന് ഒരിക്കലും ഈ ഗതി വരില്ലെന്നായിരുന്നു ദീപ്‍കെയുടെ പരിഹാസം.

ഇന്ത്യയിൽ എസ്ഐആറുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെയും രാജ്യത്ത് പ്രതിഷേധം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് ദീപ്‍കെ ഗ്യാനേഷിനെ പരിഹസിച്ചത്. അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷപാര്‍ട്ടികൾ ആരോപിച്ചിരുന്നു.

Advertising
Advertising

യുഎസ് തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള സിജെപി നേതാവ് അശുതോഷ് റാങ്കയുടെ ട്വീറ്റിനോട് പ്രതികരിച്ചുകൊണ്ട് ആളുകൾ ഇപ്പോൾ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ വോട്ട് ചെയ്യുന്നുണ്ടെന്ന് എക്സിൽ കുറിച്ചു.

അതേസമയം യുഎസ് സെനറ്റിലും ജനപ്രതിനിധി സഭയിലും ഡെമോക്രാറ്റുകൾ അട്ടിമറി വിജയം നേടിയിരിക്കുകയാണ്. ശക്തികേന്ദ്രങ്ങളിൽ റിപ്പബ്ബിക്കൻ പാര്‍ട്ടിക്ക് കാലിടറിയിരിക്കുകയാണ്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News