'യുപി തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ നേരിട്ട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും'; അഖിലേഷ് യാദവ്

2012 ലും ലോക്‌സഭാംഗമായിരിക്കെയാണ് താൻ മുഖ്യമന്ത്രിയായതെന്ന് അഖിലേഷ് പറഞ്ഞു

Update: 2026-11-04 04:41 GMT

വാരണാസി: 2027 ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്.എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അഖിലേഷ്.

2012 ലും ലോക്‌സഭാംഗമായിരിക്കെയാണ് താൻ മുഖ്യമന്ത്രിയായതെന്ന് അദ്ദേഹം അനുസ്മരിച്ചു. ഇത്തവണയും പാർലമെന്‍റ് അംഗമായി തുടരുമ്പോൾ തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വാരണാസിയിൽ സമാജ്‌വാദി പാർട്ടി ഏത് നിയമസഭാ സീറ്റിൽ മത്സരിക്കുമെന്ന് ചോദിച്ചപ്പോൾ ഒരു സീറ്റ് നിര്‍ദേശിക്കാൻ അദ്ദേഹം മാധ്യമപ്രവര്‍ത്തകനോട് ആവശ്യപ്പെട്ടു.

Advertising
Advertising

നേരത്തെ ഉത്തര്‍പ്രദേശ് എംഎൽസി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ അഖിലേഷ് ബിജെപിയെ കടന്നാക്രമിച്ചിരുന്നു. പ്രധാന മണ്ഡലങ്ങളിൽ പാര്‍ട്ടിയുടെ ഇരട്ട എഞ്ചിൻ സര്‍ക്കാര്‍ ഇരട്ട പൂജ്യം ആയെന്ന് അദ്ദേഹം പരിഹസിച്ചു. 11 സീറ്റുകളിൽ ആറ് സീറ്റുകൾ ബിജെപി നേടിയപ്പോൾ അഞ്ച് സീറ്റുകളാണ് എസ്‍പിക്ക് ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ മണ്ഡലമായ വാരണാസിയിലാണ് ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. 2027 ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അധ്യാപകർ, വിദ്യാർഥികൾ, വിദ്യാസമ്പന്നരായ തൊഴിലില്ലാത്ത ബിരുദധാരികൾ എന്നിവർക്കിടയിൽ വർദ്ധിച്ചുവരുന്ന രോഷമാണ് ഫലങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് അഖിലേഷ് പറഞ്ഞു.

2012ൽ നടന്ന തെരഞ്ഞെടുപ്പിൽ 38 വയസുള്ളപ്പോഴാണ് അഖിലേഷ് യാദവ് യുപി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. 403 സീറ്റുകളിൽ 224ഉം സമാജ്‍വാദി പാര്‍ട്ടി തൂത്തുവാരുകയായിരുന്നു. അന്ന് അദ്ദേഹം തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. നിയമസഭ കൗൺസിൽ വഴിയാണ് സഭയിലെത്തിയത്. എന്നാൽ 2017ൽ എസ്‍പിക്ക് അധികാരം നഷ്ടപ്പെട്ടു. 2022ലെ നിയമസഭ തെരഞ്ഞെടുപ്പിൽ യാദവ് ആദ്യമായി കര്‍ഹാലിൽ നിന്ന് മത്സരിക്കുകയും ബിജെപി സ്ഥാനാര്‍ഥി എസ്‍പി സിങ് ബാഗേലിനെ 67,594 വോട്ടുകൾക്ക് പരാജയപ്പെടുത്തുകയും ചെയ്തു. എസ്‍പി 111 സീറ്റുകളായി നില മെച്ചപ്പെടുത്തിയെങ്കിലും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.അതേസമംയ 255 സീറ്റുകളുമായി ബിജെപി അധികാരം നിലനിര്‍ത്തുകയും ചെയ്തു.

403 അംഗ ഉത്തർപ്രദേശ് നിയമസഭയിലേക്ക് 2027 ൽ തെരഞ്ഞെടുപ്പ് നടക്കും. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് നവംബർ 26 ന് തെരഞ്ഞെടുപ്പിനുള്ള 'ജൻ-മാൻ പ്രകടന പത്രിക' പുറത്തിറക്കുമെന്ന് സമാജ്‌വാദി പാർട്ടി പ്രഖ്യാപിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - ജെയ്സി തോമസ്

Similar News