'എസി കമ്പാര്‍ട്ട്മെന്‍റിൽ നിന്ന് 2.5 ലക്ഷത്തിന്‍റെ ആഭരണങ്ങളും 25,000 രൂപയും മോഷണം പോയി': ചങ്ങല വലിച്ചിട്ടും ആരും വന്നില്ലെന്ന് പരാതി, പൊട്ടിക്കരഞ്ഞ് യുവതി

പൂട്ടിയിട്ടിരുന്ന ഫസ്റ്റ് എസി കൂപ്പെയുടെ സുരക്ഷ തകർത്താണ് കവർച്ച നടന്നതെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് യുവതി കൂട്ടിച്ചേർത്തു

Update: 2026-11-04 03:17 GMT

ലഖ്നൗ: എസി കമ്പാര്‍ട്ട്മെന്‍റിൽ യാത്ര ചെയ്യവെ തന്‍റെ കൈവശമുണ്ടായിരുന്ന 2.5 ലക്ഷം രൂപയുടെ ആഭരണങ്ങളും 25,000 രൂപ പണവും മോഷണം പോയതായി യുവതി. ആനന്ദ് വിഹാർ ടെർമിനൽ-ന്യൂ ജൽപായ്ഗുരി എക്സ്പ്രസ് ലഖ്നൗ സ്റ്റേഷനിലെത്തിയപ്പോഴാണ് മോഷണം നടന്നതെന്ന് യുവതി പറയുന്നു. ഫസ്റ്റ് ക്ലാസ് എസി കമ്പാര്‍ട്ട്മെന്‍റിൽ പോലും സുരക്ഷയില്ലേ എന്നും യാത്രക്കാരി ചോദിക്കുന്നു.

"ഭാഗ്യവശാൽ എന്റെ കുഞ്ഞിനെ തട്ടിയെടുത്തില്ല, പക്ഷേ 2.5 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും 25,000 രൂപയും കവർന്നു," കവർച്ചയുടെ ഞെട്ടൽ മാറാതെ യുവതി വ്യക്തമാക്കി. ട്രെയിനുകളിലെ സുരക്ഷാ ക്രമീകരണങ്ങളെ ചോദ്യം ചെയ്ത അവർ, "ഫസ്റ്റ് എസി പോലും യാത്രയ്ക്ക് സുരക്ഷിതമല്ലാതായിരിക്കുന്നു" എന്ന് പറഞ്ഞു. അപകടസമയത്ത് നാല് തവണ എമർജൻസി ചങ്ങല വലിച്ചിട്ടും റെയിൽവേ ജീവനക്കാരുടെയോ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെയോ ഭാഗത്തുനിന്ന് യാതൊരു സഹായവും ലഭിച്ചില്ലെന്നും യുവതി ആരോപിച്ചു.

Advertising
Advertising

"ചങ്ങല വലിച്ചിട്ട് പോലും ഒരു പൊലീസ് ഉദ്യോഗസ്ഥൻ പോലും സഹായിക്കാൻ എത്തിയില്ല. ഇതുവരെ എന്റെ നിലവിളിയോട് ആരും പ്രതികരിച്ചിട്ടില്ല. ഞാൻ ഇനി എന്താണ് ചെയ്യേണ്ടത്?" യുവതി വീഡിയോയിൽ ചോദിക്കുന്നു.

പൂട്ടിയിട്ടിരുന്ന ഫസ്റ്റ് എസി കൂപ്പെയുടെ സുരക്ഷ തകർത്താണ് കവർച്ച നടന്നതെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് യുവതി കൂട്ടിച്ചേർത്തു. "എന്റെ കുട്ടി സുരക്ഷിതമായിരിക്കുന്നു എന്നതിൽ മാത്രമാണ് എനിക്ക് സന്തോഷം, പക്ഷേ പൂട്ടിയിട്ട ക്യാബിനുകൾ പോലും ഇനി സുരക്ഷിതമല്ല," അവർ പറഞ്ഞു.

ട്രെയിൻ നമ്പർ 15726-ൽ യാത്ര ചെയ്യുമ്പോഴാണ് ഈ സംഭവം നടന്നത്. നാല് തവണ എമർജൻസി ചങ്ങല വലിച്ചിട്ടും റെയിൽവേ ജീവനക്കാരിൽ നിന്ന് സഹായമൊന്നും ലഭിച്ചില്ലെന്ന കാര്യവും പോസ്റ്റിൽ എടുത്തുപറയുന്നുണ്ട്.നോര്‍ത്തേൺ റെയിൽവെയുടെ ലഖ്‌നൗ ഡിവിഷൻ ആർ‌പി‌എഫിനെയും യുപി ജിആര്‍പിയെയും വീഡിയോയിൽ ടാഗ് ചെയ്തിട്ടുണ്ട്. ട്രെയിൻ പട്രോളിംഗ് ടീമിനൊപ്പം വിന്യസിച്ചിരിക്കുന്ന ആർ‌പി‌എഫ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യണമെന്നും പാൻട്രി ജീവനക്കാർ ഉൾപ്പെടെയുള്ള ഫസ്റ്റ്, സെക്കൻഡ് എസി കോച്ചുകളിൽ നിയോഗിച്ചിട്ടുള്ള ജീവനക്കാരെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ചിലർ ആവശ്യപ്പെട്ടു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News