കിളിമാനൂരിലെ അപകടമരണം: അജ്ഞാത വാഹനം പാറശ്ശാല എസ്എച്ച്ഒ അനിൽകുമാറിന്‍റേത്,അമിത വേഗത്തിൽ അലക്ഷ്യമായി ഓടിച്ചെന്ന് എഫ്ഐആര്‍
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനിൽകുമാറിന്റെ വാഹനമാണ് ഇടിച്ചതെന്ന് തെളിഞ്ഞത്
Update: 2025-09-14 03:05 GMT
തിരുവനന്തപുരം: കിളിമാനൂരിൽ അജ്ഞാത വാഹനമിടിച്ച്ചേണിക്കുഴി സ്വദേശി രാജൻ മരിച്ച സംഭവത്തിൽ ഇടിച്ചത് പാറശ്ശാല എസ്എച്ച്ഒ അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള വാഹനമെന്ന് കണ്ടെത്തി. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനിൽകുമാറിന്റെ വാഹനമാണ് ഇടിച്ചതെന്ന് തെളിഞ്ഞത്. ഇടിച്ച ശേഷം കാർ നിർത്താതെ പോവുകയായിരുന്നു.
വാഹനം അമിത വേഗത്തിൽ അലക്ഷ്യമായി ഓടിച്ചു എന്നും എഫ്ഐആറില്‍ പറയുന്നു. വാഹനം ഓടിച്ചത് അനിൽകുമാർ ആണോ എന്നും അന്വേഷിക്കും. അനിൽകുമാർ ആണെന്ന് തെളിഞ്ഞാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. വാഹനം നിർത്താതെ പോയതടക്കമുള്ള വകുപ്പുകളും ചുമത്തും.