ചർച്ചിന് സമീപം പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

പള്ളി വളപ്പിൽ ഒളിച്ചുനിന്ന പ്രതി ലൈറ്റ് അണയ്ക്കാനായി പുറത്തേക്ക് വന്ന പെൺകുട്ടിയെയാണ് ആക്രമിച്ചത്.

Update: 2022-10-20 06:17 GMT

ബെം​ഗളുരു: ചർച്ചിന് സമീപത്തു വച്ച് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. ബെം​ഗളുരു അശോക്ന​ഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സെന്റ്. മേരീസ് ചർച്ചിന് സമീപമാണ് സംഭവം. വില്യം പ്രകാശ് എന്നയാളാണ് അറസ്റ്റിലായത്. ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായതെന്ന് ഡി.സി.പി ശ്രീനിവാസ് ഗൗഡ പറഞ്ഞു.

പള്ളി വളപ്പിൽ ഒളിച്ചുനിന്ന വില്യം പ്രകാശ് ലൈറ്റ് അണയ്ക്കാനായി പുറത്തേക്ക് വന്ന പെൺകുട്ടിയെയാണ് ആക്രമിച്ചത്. പെൺകുട്ടിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയ പ്രതി കസേരയിൽ ഇരുത്തി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

Advertising
Advertising

എന്നാൽ പെൺകുട്ടി ധൈര്യം സംഭരിച്ച് സഹായത്തിനായി നിലവിളിച്ചു. ഈ സമയം പ്രതി കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെങ്കിലും പെൺകുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നിലവിളി കേട്ട് സമീപത്തുള്ളവർ ഓടിയെത്തുകയും ഇതു കണ്ട പ്രതി ഓടിരക്ഷപ്പെടുകയുമായിരുന്നു.

കണ്ടുപിടിക്കാതിരിക്കാനായി ഗണേശോത്സവത്തോടനുബന്ധിച്ചുള്ള ഘോഷയാത്രാ സംഘത്തിലേക്ക് ഇയാൾ ഓടിക്കയറിയതായി പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ അശോക് ന​ഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിക്കായി തിരച്ചിൽ നടത്തുകയും ബുധനാഴ്ച പിടികൂടുകയുമായിരുന്നു.

വില്യം പ്രകാശ് മുമ്പും ഇത്തരം നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News