ഐപിഎസ് ഉദ്യോ​ഗസ്ഥന്റെ കാർ കേടുവരുത്തി; നടി ഡിംപിൾ ഹയാത്തിക്കും കാമുകനുമെതിരെ കേസ്

2019ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം 'ഗദ്ദലകൊണ്ട ഗണേശി'ലെ ഐറ്റം ഡാൻസ് ​ഗാനത്തിലൂടെയാണ് നടി പ്രശസ്തയായത്.

Update: 2023-05-23 08:25 GMT

ഹൈദരാബാദ്: പൊലീസ് ഉദ്യോ​ഗസ്ഥന്റെ കാർ കേടുവരുത്തിയതിന് നടി ഡിംപിൾ ഹയാത്തിക്കും കാമുകനുമെതിരെ കേസ്. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ വസതിയിൽ പാർക്ക് ചെയ്തിരുന്ന ഐപിഎസ് ഉദ്യോഗസ്ഥൻ രാഹുൽ ഹെഗ്‌ഡെയുടെ വാഹനം കേടുവരുത്തിയതിനാണ് നടപടി.

നടിയെ കൂടാതെ ഇവരുടെ ലിവിങ് ടു​ഗദർ പങ്കാളി വിക്ടർ ഡേവിഡിനെതിരെയാണ് ജൂബിലി ഹിൽസ് പൊലീസ് സ്റ്റേഷനിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡേവി‍ഡിന്റെ വാഹനം ഉദ്യോ​ഗസ്ഥന്റെ കാറിൽ ഇടിച്ചത് ഡ്രൈവർ ചേതൻ കുമാർ ചോദ്യം ചെയ്തു. ഇതുകണ്ട ഡിംപിൾ കാറിൽ ചവിട്ടിയതായും പരാതിയിൽ പറയുന്നു.

സംഭവത്തിൽ ഡ്രൈവർ ചേതൻ കുമാറാണ് ജൂബിലി ഹിൽസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയിൽ ഐപിസി 353, 341, 279 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

ഡിംപിളും ഡേവിഡും പൊലീസ് ഓഫീസർ താമസിക്കുന്ന അതേ അപ്പാർട്ട്‌മെന്റിലാണ് താമസിക്കുന്നത്. അടുത്തിടെ ഇറങ്ങിയ ഗോപിചന്ദിന്റെ രാമബാണത്തിലാണ് ഡിംപിൾ ഒടുവിലായി അഭിനയിച്ചത്.

2019ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം 'ഗദ്ദലകൊണ്ട ഗണേശി'ലെ ഐറ്റം ഡാൻസ് ​ഗാനത്തിലൂടെയാണ് നടി പ്രശസ്തയായത്. രണ്ട് തമിഴ് ചിത്രങ്ങളിലും മൂന്ന് തെലു​ങ്ക് സിനിമകളിലും ഒരു ഹിന്ദി സിനിമയിലുമാണ് ഡിംപിൾ വേഷമിട്ടിരിക്കുന്നത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News