രാജ്യത്തെ പ്രതിരോധ മേഖലയിൽ ₹1.8 ലക്ഷം കോടി നിക്ഷേപിക്കാൻ അദാനി ഗ്രൂപ്

ഓപ്പറേഷൻ സിന്ദൂർ പോലുള്ള ദൗത്യങ്ങളിൽ അദാനിയുടെ സൈനിക ഹാർഡ്‌വെയർ ഇതിനകം തന്നെ ഉപയോഗിച്ചിട്ടുണ്ട്

Update: 2025-12-29 07:51 GMT

മുംബൈ: പ്രതിരോധ നിർമാണത്തിൽ അടുത്ത വർഷം 1.8 ലക്ഷം കോടി രൂപ നിക്ഷേപിക്കാൻ അദാനി ഗ്രൂപ്പ്. മനുഷ്യ സഹായമില്ലാതെ പ്രവർത്തിക്കുന്ന സ്വയംഭരണ സംവിധാനങ്ങളിലാണ് പ്രധാനമായും നിക്ഷേപം നടത്തുന്നതെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. വായു, കടൽ, കര മേഖലകളിലുടനീളമുള്ള മനുഷ്യ സഹായമില്ലാതെ പ്രവർത്തിക്കുന്ന സ്വയംഭരണ സംവിധാനങ്ങൾ സെൻസറുകളും സോഫ്റ്റ്‌വെയറും ഉപയോഗിച്ച് കുറഞ്ഞ മനുഷ്യ ഇടപെടലോടെയാണ് പ്രവർത്തിക്കുന്നത്.

2025 മേയ് മാസത്തിൽ നടന്ന ഓപ്പറേഷൻ സിന്ദൂർ പോലുള്ള ദൗത്യങ്ങളിൽ അദാനിയുടെ സൈനിക ഹാർഡ്‌വെയർ ഇതിനകം തന്നെ രാജ്യം ഉപയോഗിച്ചിട്ടുണ്ടെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത വർഷം അദാനി ഡിഫൻസ് & എയ്‌റോസ്‌പേസ് എഐ- പ്രാപ്തമാക്കിയ മൾട്ടി-ഡൊമെയ്ൻ പ്രവർത്തനങ്ങൾ, സെൻസറുകൾ, ഇലക്ട്രോണിക്സ്, വലിയ തോതിലുള്ള എംആർഒ (മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ) പരിശീലന അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ നിക്ഷേപിക്കും.

രാജ്യത്തെ ഏറ്റവും വലിയ സംയോജിത സ്വകാര്യ മേഖലയിലെ പ്രതിരോധ കമ്പനികളിൽ ഒന്നായി അദാനി ഡിഫൻസ് ഉയർന്നുവന്നിട്ടുണ്ട്. 2026 ആകുമ്പോഴേക്കും ആകാശത്തും കരയിലും കടലിലും ഡ്രോൺ ശേഷി വർധിപ്പിക്കാനും സ്വകാര്യ പ്രതിരോധ വിപണിയുടെ 25% വിഹിതം പിടിച്ചെടുക്കാനും അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News