നിറത്തിന്റെ പേരിൽ കളിയാക്കി; ഭർത്താവിനെ യുവതി മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി

ചത്തീസ്ഗഢിലെ ദുർഗ് ജില്ലയിലാണ് സംഭവം. 30-കാരിയായ സംഗീത സ്വൻവാനി എന്ന യുവതിയാണ് നിറത്തിന്റെ പേരിൽ ആക്ഷേപിച്ച ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയത്.

Update: 2022-09-27 16:24 GMT

റായ്പൂർ: കറുത്ത നിറത്തിന്റെ പേരിൽ തുടർച്ചയായി കളിയാക്കിയ ഭർത്താവിനെ യുവതി മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ഛത്തീസ്ഗഢിലെ ദുർഗ് ജില്ലയിലാണ് സംഭവം. 30-കാരിയായ സംഗീത സ്വൻവാനി എന്ന യുവതിയാണ് നിറത്തിന്റെ പേരിൽ ആക്ഷേപിച്ച ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയത്.

ആനന്ദ് സ്വൻവാനി എന്ന 40-കാരനാണ് കൊല്ലപ്പെട്ടത്. ആനന്ദിന്റെ രണ്ടാം ഭാര്യയാണ് സംഗീത. ആനന്ദിന്റെ ജനനേന്ദ്രിയം സംഗീത മുറിച്ചെടുത്തതായും പത്താൻ ഏരിയ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ദേവാൻഷ് റാത്തോഡ് പറഞ്ഞു. സംഭവത്തേത്തുടർന്ന് ഭാര്യ സംഗീത സ്വൻവാനിയെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.

കറുത്ത നിറത്തിന്റെ പേരിൽ കളിയാക്കിയതിനെ തുടർന്ന് ദമ്പതിമാർ മുമ്പും വഴക്കിട്ടിരുന്നു. ഞായറാഴ്ച രാത്രി ദമ്പതികൾ തർക്കത്തിലേർപ്പെടുകയും പ്രകോപിതയായ സംഗീത വീട്ടിൽ സൂക്ഷിച്ചിരുന്ന മഴു കൊണ്ട് ഭർത്താവിനെ ആക്രമിക്കുകയുമായിരുന്നു. പരിക്കേറ്റ ആനന്ദ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പിറ്റേന്ന് രാവിലെ, ഭർത്താവിനെ ആരോ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് ഗ്രാമവാസികളെ തെറ്റിദ്ധരിപ്പിക്കാൻ സംഗീത ശ്രമിച്ചെങ്കിലും പിന്നീട് പൊലീസ് ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News