അഗ്നിപഥ് വിജ്ഞാപനം ഇന്ന്; പരിശീലനം ഡിസംബറില്‍ തുടങ്ങും

പ്രതിഷേധത്തിനിടയിലും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.

Update: 2022-06-20 03:27 GMT
Advertising

ഡല്‍ഹി: അഗ്നിപഥിലെ വിജ്ഞാപനം കരസേന ഇന്ന് പുറത്തിറക്കും. അഗ്നിവീറുകൾക്കു പ്രത്യേക ഇളവുകൾ നൽകിയ ശേഷം ഇറങ്ങുന്ന വിജ്ഞാപനമാണിത്. പ്രതിഷേധത്തിനിടയിലും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.

ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വിവരിച്ചു വ്യോമസേന നേരത്തെ അറിയിപ്പ് നൽകിയിരുന്നു. 70 ശതമാനം തുക നേരിട്ട് അഗ്നിവീർ അംഗങ്ങളുടെ അകൗണ്ടിൽ ലഭിക്കും. ബാക്കി മുപ്പതും സർക്കാരിന്റെ വിഹിതവും കൂടി ചേർത്ത് കോർപസ് ഫണ്ടാക്കി കാലാവധി പൂർത്തിയാക്കുമ്പോൾ നൽകും. സിയാച്ചിൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിയമിക്കപ്പെടുന്നവർക്ക്‌ സ്ഥിരം സൈനികർക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകും.

വ്യോമസേനയിൽ രജിസ്ട്രേഷൻ 24നും നാവിക സേനയിൽ 25നും ആരംഭിക്കും. കരസേനയിലെ റിക്രൂട്ട്മെന്റ് റാലി ഓഗസ്റ്റിലായിരിക്കും വ്യോമസേനയിൽ ആദ്യഘട്ട ഓൺലൈൻ പരീക്ഷ ജൂലൈ 24നു നടക്കുമ്പോൾ നാവിക സേനയുടെ ആദ്യ ബാച്ച് നവംബർ 21ന് പരിശീലനം തുടങ്ങും. കരസേനയിലും വ്യോമസേനയിലും പരിശീലന തുടക്കം ഡിസംബർ മാസത്തിലായിരിക്കും.

ഏതെങ്കിലും കേസുകളുടെ എഫ്.ഐ.ആറില്‍ പേരുള്ളവർക്ക് അഗ്നിപഥ് പദ്ധതി വഴി ജോലി ലഭിക്കില്ല. രാജ്യവ്യാപകമായി പദ്ധതിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. ബിഹാറിലെ ബക്സറിലെ അക്രമ സംഭവങ്ങളിൽ നക്സൽ ഇടപെടലുള്ളതായി പൊലീസിന് സംശയമുണ്ട്. ഗോപാൽഗഞ്ചിൽ ഈ മാസം 23 വരെ കോച്ചിങ് സെന്ററുകൾ അടയ്ക്കാൻ പൊലീസ് നിർദേശം നൽകി.

Full View


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News